പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ട്രെയിലര്‍ പുറത്തിറക്കിയത്?

ശനി, 10 മാര്‍ച്ച് 2018 (16:36 IST)

Widgets Magazine
മമ്മൂട്ടി, പാര്‍വതി, ട്രെയിലര്‍, മൈ സ്റ്റോറി, കസബ, പൃഥ്വിരാജ്, Mammootty, Parvathi, Trailer, My Story, Kasaba, Prithviraj

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചതല്ല. എതിരാളികളുടെ പോലും നാവടപ്പിക്കുന്ന ഒരു മൂവ് ആണ് മമ്മൂട്ടി നടത്തിയത്.
 
എന്തിനെക്കുറിച്ചാണെന്നല്ലേ? മമ്മൂട്ടി തനിക്ക് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത ഒരു സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയാണ് ഏവരെയും ഞെട്ടിച്ചത്. ഇതില്‍ എന്താണ് പുതുമയെന്നാവും ആലോചിക്കുന്നത്. മിക്ക താരങ്ങളും അവരവരുടെ എഫ് ബി പേജുകളില്‍ കൂടി ഇപ്പോള്‍ മറ്റുള്ളവരുടെ സിനിമകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി അത് ചെയ്യുമ്പോള്‍ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നാണോ?
 
പാര്‍വതി നായികയാകുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കി എന്നതിലാണ് സവിശേഷത ഇരിക്കുന്നത്. മമ്മൂട്ടിയുടെ ‘കസബ’യ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനം വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നത് എന്നതാണ് കാര്യം. പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’യുടെ ഒരു ഗാനരംഗം മമ്മൂട്ടി ആരാധകര്‍ ഡിസ്‌ലൈക്ക് അടിച്ച് നശിപ്പിച്ചത് ആരും മറന്നിട്ടില്ലല്ലോ.
 
മൈ സ്റ്റോറിയുടെ ടീസറിനും ട്രെയിലറിനുമെല്ലാം അതേ സ്വീകരണം തന്നെയാവും ലഭിക്കുക എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് മമ്മൂട്ടി തന്‍റെ പേജിലൂടെ മൈ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. ഇതോടെ ഡിസ്‌ലൈക്ക് അടിക്കാന്‍ വന്നവരെല്ലാം കണ്‍‌ഫ്യൂഷനിലായെന്ന് പറയേണ്ടതില്ലല്ലോ.
 
മമ്മൂട്ടി തന്നെ പുറത്തിറക്കിയിരിക്കുന്ന ട്രെയിലറിന് മമ്മൂട്ടി ആരാധകര്‍ എങ്ങനെ ഡിസ്‌ലൈക്ക് അടിക്കും? ഇത് ആരുടെ ബുദ്ധിയാണെങ്കിലും സമ്മതിക്കാതെ വയ്യ. ഒരു പക്ഷേ മമ്മൂട്ടി തന്നെയാവാം ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. അല്ലെങ്കില്‍ പൃഥ്വിരാജിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് മമ്മൂട്ടി ചെയ്തതുമാകാം.
 
എന്തായാലും ഈ നടപടിയിലൂടെ മമ്മൂട്ടിയുടെ ഇമേജ് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാര്‍വതിയുടെ വിമര്‍ശനത്തിന് മമ്മൂട്ടി നല്‍കിയ മധുരപ്രതികാരമായാണ് പലരും ഇതിനെ കാണുന്നത്. മൈ സ്റ്റോറിയുടെ ട്രെയിലര്‍ മികച്ച പ്രതികരണം നേടാനും ഈ ബുദ്ധിപരമായ നീക്കത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ജയനാകാൻ ടൊവിനോ തോമസ്?

മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും ...

news

ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ ...

news

സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് ...

news

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്: പൌളി പറയുന്നു

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജനകീയമായിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിച്ച ...

Widgets Magazine