ഒരു പേരിലെന്തിരിക്കുന്നു?- ‘സജിൻ‘ മമ്മൂട്ടിയായ കഥ!

വെള്ളി, 13 ജൂലൈ 2018 (10:08 IST)

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ പേരിലാണ് എല്ലാം എന്ന് മറുപടി പറയുന്നവരുണ്ട്. ചിലർ പേരു മാറ്റാറുണ്ട്. അത്തരത്തിൽ ഒരു പേരു മാറ്റലിന്റെ കഥ സംവിധായകൻ ലാൽ ജോസ് പറയുന്നു. മഴവിൽ മനോരമയിലെ നായികാനായകൻ റിയാലിറ്റി ഷോ വേദിയിലാണ് ലാൽ ജോസ് തനിക്ക് ഓർമയുള്ള ഒരു പേരുമാറ്റൽ കഥ പറഞ്ഞത്. നായകൻ നമ്മുടെ സാക്ഷാൽ മമ്മൂട്ടി തന്നെ. 
 
‘മമ്മൂക്ക വന്ന സമയത്ത് മമ്മൂട്ടി എന്ന പേര് ശരിയല്ല എന്നു പറഞ്ഞ് വിശ്വംഭരൻ സാറിന്‍റെ സ്ഫോടനം എന്ന സിനിമയിൽ 'സജിൻ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. സജിൻ എന്നതിന്‍റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നെഴുതി. പക്ഷേ ആളുകൾ അദ്ദേഹത്തെ മമ്മൂട്ടി എന്നു തന്നെ വിളിച്ചു. ഇപ്പോ മമ്മൂട്ടി എന്നുള്ളത് അതിമനോഹരമായ പേരായി മാറി..’
 
പേരിലും ഭാഗ്യമുണ്ടെന്നാണ് ലാൽ ജോസ് പറയുന്നത്. തന്റെ പേര് മറ്റാർക്കും ഇല്ല. അതുകൊണ്ട് പേരു പറഞ്ഞാൽ തന്നെ എല്ലാവർക്കും മനസ്സിലാകും. നടിമാരാണ് കൂടുതലായും പേരുമാറ്റം നടത്താറുള്ളതെന്നും ലാൽ ജോസ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കണ്ണുകൾ കഥ പറയും, തൃഷയും വിജയ് സേതുപതിയും; ഹൃദയത്തിലേക്കൊരു ടീസർ

തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന 96 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സി. പ്രേം കുമാർ ...

news

ഹനീഫ് അദേനിയുടെ അടുത്ത നായകൻ മമ്മൂട്ടിയല്ല!

സംവിധായകൻ ഹനീഫ് അദേനിക്ക് പ്രിയപ്പെട്ടയാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ആദ്യ രണ്ട് ...

news

പുലിമുരുകൻ ഹിന്ദിയിലേക്ക്; സംവിധാനം സഞ്ജയ് ലീല ബൻസാലി, മുരുകനാകാൻ സൂപ്പർതാരം?

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ഹിന്ദിയിലെ ഏറ്റവും ...

news

ശ്രീകാന്തും മുരുഗദോസും ശ്രീ റെഡ്ഡിയുടെ വലയിൽ, ഞെട്ടി സൂപ്പർ താരങ്ങൾ; അടുത്ത ലക്ഷ്യം മലയാളം!

സുചി ലീക്ക്‌സിന് ശേഷം തമിഴ്‌ താരങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തി ശ്രീ റെഡ്ഡിയുടെ ...

Widgets Magazine