പൂമരത്തിനായി കാത്തിരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല: ജയറാം

ബുധന്‍, 31 ജനുവരി 2018 (15:22 IST)

Poomaram, Jayaram, Kalidas, Njanum Njanumentaalum, Kunchacko Boban, പൂമരം, ജയറാം, കാളിദാസ്, ഞാനും ഞാനുമെന്‍റാളും, കുഞ്ചാക്കോ ബോബന്‍

ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം എന്ന് റിലീസാകും? കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ശേഷം ഏറ്റവും ഹിറ്റായ ചോദ്യമാണിത്. ‘പൂമര’ത്തിന്‍റെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പോലും വ്യക്തമായ ഒരുത്തരം നല്‍കുന്നില്ല. 
 
എന്നാല്‍ കാളിദാസിന്‍റെ പിതാവ് സാക്ഷാല്‍ ജയറാമിന് പൂമരത്തേക്കുറിച്ച് വ്യക്തമായ ഉത്തരമുണ്ട്. “സിനിമ എപ്പോഴും കാളിദാസന്‍റെ പാഷനാണ്. അവന്‍ ശ്വസിക്കുന്നത് പോലും സിനിമയാണ്. എപ്പോഴും നല്ല സിനിമയുടെ ഭാഗമാകുകയാണ് കാളിദാസിന്‍റെ ലക്‍ഷ്യം. ഒരു നല്ല സിനിമയ്ക്കായി രണ്ടുവര്‍ഷം കാത്തിരുന്നാലും അത് കാര്യമാക്കില്ല” - അടുത്തിടെ ഒരഭിമുഖത്തില്‍ ജയറാം പറഞ്ഞു. 
 
2016 ഫെബ്രുവരിയിലാണ് പൂമരത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്‍റാളും...’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പൂമരം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.
 
ഒരു കാമ്പസ് ചിത്രമായ പൂമരത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പേരൻപ് വിസ്മയം തന്നെ, ശിരസ്സ് നമിക്കുന്നു! - വൈറലായി വാക്കുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. ദേശീയ ...

news

ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സിസിടിവി ക്യാമറ അടിച്ചുമാറ്റി, ‘അനുഷ്കയുടെ ഭര്‍ത്താവ്’ അറസ്റ്റില്‍ !

സിനിമാലോകത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. ...

news

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ...

news

അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് ...

Widgets Magazine