പ്രണവ് ഞെട്ടിക്കുന്നു, ഇത് അതുക്കും മേ‌ലെ! -വീഡിയോ

ശനി, 20 ജനുവരി 2018 (10:14 IST)

അനുബന്ധ വാര്‍ത്തകള്‍

ആദ്യമായി നായകനാകുന്ന ആദിയിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 39 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നത്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഒരു ബമ്പര്‍ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
 
പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍റെ സാന്നിധ്യം തന്നെയായിരിക്കും ഇത്രയും വലിയ സ്വീകരണത്തിന് കാരണമെന്ന് വിലയിരുത്തുമ്പോഴും പ്രണവിന്‍റെ അഭിനയവൈഭവവും ഏവരെയും ആകര്‍ഷിച്ചു എന്ന കാര്യം വിസ്മരിക്കാനാവില്ല. ആക്ഷന്‍ രംഗങ്ങളിലും ഭാവതീവ്രമായ രംഗങ്ങളും കോമഡി കൈകാര്യം ചെയ്യുമ്പോഴും മോഹന്‍ലാല്‍ പ്രദര്‍ശിപ്പിക്കുന്ന അനായാസത പ്രണവിലും കാണാം.
 
കഴിഞ്ഞ തവണ പുറത്തിറങ്ങിയ ടീസറിലും പ്രണവ് കസറിയിരുന്നു. മോഹന്‍ലാലിന്‍റെ വില്ലനായി പുലിമുരുകനില്‍ അഭിനയിച്ച ജഗപതി ബാബുവാണ് ആദിയില്‍ പ്രണവിന് വില്ലനായി എത്തുന്നത്. ലെനയും സിദ്ദിക്കും പ്രണവിന്‍റെ മാതാപിതാക്കളായി അഭിനയിക്കുന്നു.
 
ആക്ഷന്‍ സീക്വന്‍സിലെ പ്രണവിന്‍റെ പ്രകടനം ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. പാര്‍ക്കര്‍ ഉള്‍പ്പടെയുള്ള അഭ്യാസമുറകള്‍ പരിശീലിച്ചതിന് ശേഷമാണ് പ്രണവ് ഈ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയത്. ഈ ചിത്രത്തില്‍ പ്രണവ് ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കുകയും ചെയ്യുന്നു.
 
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദിയുടെ ക്യാമറ സതീഷ് കുറുപ്പ്. അനുശ്രീ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും ആദിയില്‍ അഭിനയിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണവ് മോഹൻലാൽ സിനിമ മോഹൻലാ‌ൽ Cinema Mohanlal Aathi ആദി Pranav Mohanlal

സിനിമ

news

കാര്‍ബണ്‍ മികച്ച സിനിമ, ഫഹദ് ഉജ്ജ്വലം! - നിരൂപണം

അസാധാരണമായ കഥകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. പതിവില്ലാത്ത കാഴ്ചകള്‍ക്കായാണ് അവര്‍ എപ്പോഴും ...

news

മഞ്ജുവാര്യര്‍, കാവ്യ, റിമ, മംമ്ത... ഇവരില്‍ ആര് നായികയാകണം; ധര്‍മ്മജന്റെ കിടിലന്‍ മറുപടി - വീഡിയോ

ചലച്ചിത്ര ലോകത്തും മിനി സ്‌ക്രീനിലുമെല്ലാം നിരവധി ഹാസ്യാവിഷ്‌കാരങ്ങള്‍കൊണ്ട് വ്യക്തിമുദ്ര ...

news

മമ്മൂട്ടി മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത കഥാപാത്രം, അതുകൊണ്ടുതന്നെ അത് വെല്ലുവിളിയായിരുന്നു!

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ...

news

ഒരു ചെറുപ്പക്കാരന്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയ കഥ, പിന്നീടയാള്‍ ഒരു തകര്‍പ്പന്‍ മമ്മൂട്ടിച്ചിത്രം ഒരുക്കി!

മലയാള സിനിമയില്‍ ഒട്ടേറെ സംവിധായകര്‍ അവരുടെ ആദ്യചിത്രം സംവിധാനം ചെയ്തത് മമ്മൂട്ടിയെ ...

Widgets Magazine