ജിത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ! അണിയറയില്‍ ഒരുങ്ങുന്നത് മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ?

തിങ്കള്‍, 29 ജനുവരി 2018 (11:43 IST)

പ്രണവ് മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ആദി തിയറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് അത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ജിത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു 2015ല്‍ തീയ്യേറ്ററുകളിലെത്തിയ ദൃശ്യം. ജിത്തു ജോസഫ് തന്നെയാണ് ആ സംവിധാനം ചെയ്തത്. ഇപ്പോള്‍ ഇതാ നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. അതേസമയം ജിത്തുവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. 
 
മോഹന്‍ലാല്‍ സിനിമയോടൊപ്പം തന്നെ ഒരു യുവതാരത്തെ നായകനാക്കിയും ജിത്തു പുതിയ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ജിത്തു. ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരിക്കും ആ ചിത്രമെന്നും ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ നായകനെന്നും ജിത്തു പറയുന്നു. എന്തായാലും മറ്റൊരു ദൃശ്യത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ആ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നേൽ ആകെ പ്രശ്നം ആയേനെ’; നടിയുടെ പോസ്റ്റ് വൈറലാകുന്നു

മലയാള സിനിമയില്‍ നിരവധി കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീനത്ത്. ...

news

പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാനൊരു യോനിയായി മാത്രം ചുരുങ്ങിപ്പോയതായി തോന്നി; രൂക്ഷ വിമര്‍ശനവുമായി നടി

ദീപികാ പദുക്കോണ്‍ നായികയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെതിരെ രൂക്ഷ ...

news

ആദി കണ്ട വിശാല്‍ പ്രണവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ആദി വന്‍ വിജയവുമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായകന്‍ ...

Widgets Magazine