വിവാഹത്തിന് മുൻപുള്ള സെക്സിനെന്താ കുഴപ്പം?: ഗായത്രി

വെള്ളി, 9 ഫെബ്രുവരി 2018 (09:56 IST)

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാപ്യാരിയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നായികയാണ് ഗായത്രി. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായിട്ടുണ്ട്. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചുള്ള കൺസെപ്റ്റ് ഗായത്രി പറഞ്ഞത്.  
 
'വിവാഹത്തിന് മുൻപുള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അവരുടെ അഭിപ്രായമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താൽപ്പര്യം ഇല്ല' എന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്തുകൊണ്ടാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് മനസ്സിലായി, നമ്മൾ എത്ര ശ്രമിച്ചാ‌ലും വെറുക്കേണ്ടവർ വെറുക്കുക തന്നെ ചെയ്യുമെന്ന്' - ഗായത്രി പറയുന്നു.
 
മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിൽ പാർവതിക്കൊപ്പമാണ് ഗായത്രി. 'സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതുതന്നെയാണ് തനിക്കും ശരിയായി തോന്നിയത്' എന്ന് ഗായത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അങ്ങനെ ആ 40 പേരുള്ള കപ്പൽ ഒടുവിൽ കരക്ക് അടുക്കാറായി! ട്രോളർമാർക്കിട്ടൊരു പണികൊടുത്ത് കാളിദാസ്

ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് ...

news

ജയസൂര്യയെ പുകഴ്ത്തി ദുൽഖർ സൽമാൻ

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍. ക്യാപ്റ്റന്റെ ...

news

ഷാജി കൈലാസിന് പിറന്നാള്‍, മടങ്ങിവരട്ടെ ത്രില്ലറുകളുടെ നാട്ടുരാജാവ്‌!

വീണ്ടും ഷാജിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ ഷാജിക്കായി തിരക്കഥ ...

news

അതിശയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി ജയസൂര്യ; കൈയടി നേടി ക്യാപ്റ്റന്റെ ട്രെയിലര്‍

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരവും ആരാധകരുടെ പ്രിയ താരവുമായിരുന്ന വിപി സത്യന്റെ ജീവിതം ...

Widgets Magazine