നിവിനോടല്ല, ഏറ്റവും അധികം ദേഷ്യം തോന്നേണ്ടത് ദുൽഖറിനോടും ടൊവിനോയോടും: നടന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

വ്യാഴം, 8 ഫെബ്രുവരി 2018 (14:47 IST)

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ നിവിന്റെ ആരാധകരിൽ നിന്നും വിമർശനങ്ങൾ എറ്റുവാങ്ങേണ്ടി വന്ന നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരൻ. നിവിൻ ഡേറ്റ് നൽകാത്തതിന്റെ പേരിലായിരുന്നു രൂപേഷിന്റെ വിമർശനമെന്നായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ, ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രൂപേഷ്.
 
'ഡേറ്റ് തരാത്തതിന്റെ പേരിൽ തനിക്ക് ആരോടെങ്കിലും ദേഷ്യം തോന്നണമെങ്കിൽ അത് നിവിനോടല്ല, മറിച്ച് ടൊവിനോ തോമസിനോടും ദുൽഖർ സൽമാനോടും വിനീത് ശ്രീനിവാസനോടും ആയിരിക്കുമെന്ന്' രൂപേഷ് പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് രൂപേഷ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. 
 
വിനീതിനോട് താനൊരു കഥ പറഞ്ഞത് പുളിക്ക് ഇഷ്ടമായെന്നും തിരക്കഥയാക്കി കൊണ്ടു വരാന്‍ വിനീത് പറഞ്ഞതനുസരിച്ച് തിരക്കഥയുമായി ചെന്നു. എന്നാൽ, തിരക്കഥ വായിച്ചശേഷം വിനീത് പറഞ്ഞത് കേട്ട കഥ പോലെയല്ല സ്‌ക്രിപ്റ്റ് എന്നും അതുകൊണ്ട് തനിക്കിതിനോട് താൽപ്പര്യമില്ലെന്നുമായിരുന്നു. ഞാനത് ബഹുമാനിക്കുന്നു, രൂപേഷ് പറയുന്നു. 
 
തന്റെ അസോഷ്യേറ്റായിരുന്ന ടൊവീനോയെ സിനിമയിലേക്ക് കൊണ്ടു വരുന്നത് താനിയിരുന്നിട്ടുപോലും അദ്ദേഹത്തോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ലെന്നാണ് ടൊവിനോ പറഞ്ഞതെന്നും ആ പറഞ്ഞതിനെയും താന്‍ ബഹുമാനിക്കുകയാണ് ചെയ്തതെന്നും രൂപേഷ്.
 
പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറയുകയുണ്ടായി, എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാനാണ് ദുല്‍ഖന്‍ മറുപടി പറഞ്ഞതെന്നും രൂപേഷ് വെളിപ്പെടുത്തുന്നു.
 
എന്നാല്‍ താന്‍ നിവിന്‍ പോളിയോട് ഒരു കഥപറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും തിരക്കഥയെഴുതി കൊണ്ടു വരാന്‍ പറയുകയാണുണ്ടായതെന്നും രൂപേഷ്. എന്നാല്‍ എഴുതിയ തിരക്കഥ തനിക്ക് തന്നെ ഇഷ്ടമാകാതെ വന്നതോടെ അത് വേണ്ടാന്നു വയ്ക്കുകയാണുണ്ടായതെന്നും നിവിന്‍ തന്നോട് ഒന്നും ചെയ്തിട്ടില്ലെന്നും രൂപേഷ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നീരാളിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ വെളിപ്പെടുത്തൽ

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഒരു സ്റ്റൈലൈസ്ഡ് ...

news

മമ്മൂട്ടിയെ കുറിച്ച് ആമിർഖാൻ അമിതാഭ് ബച്ചനോട് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് യാദ്രശ്ചികമായി കണ്ട ആമിര്‍ ഖാന്‍ ...

news

പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു ...

news

കസബ വിവാദം; പാർവതി പറഞ്ഞതാണ് ശരിയെന്ന് ഗായത്രി സുരേഷ്

മലയാളത്തിലെ യുവനായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി ...

Widgets Magazine