അങ്ങനെ ആ 40 പേരുള്ള കപ്പൽ ഒടുവിൽ കരക്ക് അടുക്കാറായി! ട്രോളർമാർക്കിട്ടൊരു പണികൊടുത്ത് കാളിദാസ്

വെള്ളി, 9 ഫെബ്രുവരി 2018 (09:33 IST)

ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കാളിദാസ് തന്നെയാണ് റിലീസിങ് തിയതി ഔദ്യോഗികമായി അറിയിച്ചത്.
 
മാര്‍ച്ച് ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്ന് കാളിദാസ് പറഞ്ഞു. 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് അറിയിച്ചിരിക്കുന്നത്. പൂമരത്തെ തുടക്കം മുതൽ ട്രോളുന്ന ട്രോളർമാർക്കിട്ടൊരു 'കൊട്ട്' കൊടുത്തുകൊണ്ടാണ് കാളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 
ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ട്രോളുകള്‍ കാളിദാസ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തിയതി പുറത്ത് വന്നപ്പോഴും ട്രോളന്‍മാര്‍ ട്രോളുമായി ഇറങ്ങിയിരുന്നു.
 
'നമസ്കാരം. ദൈവം അനുഗ്രഹിച്ചാൽ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കിൽ "എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ"ന്ന് പറയൂന്നറിയാം അതോണ്ടാ' - എന്നായിരുന്നു കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജയസൂര്യയെ പുകഴ്ത്തി ദുൽഖർ സൽമാൻ

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍. ക്യാപ്റ്റന്റെ ...

news

ഷാജി കൈലാസിന് പിറന്നാള്‍, മടങ്ങിവരട്ടെ ത്രില്ലറുകളുടെ നാട്ടുരാജാവ്‌!

വീണ്ടും ഷാജിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ ഷാജിക്കായി തിരക്കഥ ...

news

അതിശയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി ജയസൂര്യ; കൈയടി നേടി ക്യാപ്റ്റന്റെ ട്രെയിലര്‍

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരവും ആരാധകരുടെ പ്രിയ താരവുമായിരുന്ന വിപി സത്യന്റെ ജീവിതം ...

news

നിവിനോടല്ല, ഏറ്റവും അധികം ദേഷ്യം തോന്നേണ്ടത് ദുൽഖറിനോടും ടൊവിനോയോടും: നടന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ നിവിന്റെ ...

Widgets Magazine