അഞ്ച് വയസ്സില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനം തുറന്നു പറഞ്ഞ് നടി നിവേദ

തിങ്കള്‍, 16 ഏപ്രില്‍ 2018 (11:33 IST)

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീ സുരക്ഷയെന്ന് തമിഴ് നടിയും മോഡലുമായ പെതുരാജ് പറയുന്നു. അഞ്ചാം വയസ്സില്‍ താന്‍ പീഡനത്തിന് ഇരയായപ്പോള്‍ അത് മാതാപിതാക്കളോട് എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നുവെന്നും ഭയമായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിവേദ പറഞ്ഞു.
 
 

Vid 3.. thanks all

A post shared by N (@nivethapethuraj) on

‘നമ്മുടെ രാജ്യത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. ചിലത് നമുക്ക് നിയന്ത്രിക്കാനാവില്ല. ചിലത് പരിഹരിക്കാനാവുന്നത്. അത്തരത്തിലൊന്നാണ് സ്ത്രീ സുരക്ഷ. അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് രക്ഷിതാക്കളോട് പറയുക. ഞാന്‍ അതെങ്ങനെ വിവരിക്കും. സംഭവിച്ചത് എന്താണെന്ന് ആ പ്രായത്തില്‍ എനിക്ക് മനസ്സിലായിട്ട് പോലുമുണ്ടായിരുന്നില്ല.
 
 

If not from 2-3 years.. atleast start from 4 years.. vid 2

A post shared by N (@nivethapethuraj) on

ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം. 
 
 

Vid 1

A post shared by N (@nivethapethuraj) on

പുറത്തിറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ആരെക്കണ്ടാലും സംശയത്തോടെ നോക്കേണ്ടി വരുന്നു. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണെന്നും നിവേദ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍- ‘A Police Story'!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

ചർച്ചകൾകൊണ്ട് എന്ത് പുരോഗതിയാണ് ഉണ്ടായത് എന്ന് വ്യക്തമല്ല, സമരം കൊണ്ട് മടുത്തു; തനിക്ക് ജോലി ചെയ്യണമെന്ന് അരവിന്ദ് സാമി

തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സിനിമ സമരത്തിനെതിരെ നടൻ അരവിന്ദ് സാമി. സമരംകൊണ്ട് താൻ ...

news

നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും: മാറോട് ചേർത്ത് മകൾക്ക് സണ്ണി ലിയോണിന്റെ ഉറപ്പ്

കഠ്വയിൽ അതി ക്രൂര പീഡനത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട എട്ട് വയസുകാരിയുടെ വിയോഗത്തിൽ ...

news

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ

ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാന് ജോൺ പൊൾ ജോർജ് എന്ന സംവിധായകൻ. രണ്ട് വർഷത്തെ ...

Widgets Magazine