ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ന്യൂഡല്‍ഹി, ഞായര്‍, 15 ഏപ്രില്‍ 2018 (14:04 IST)

 aman vihar , police , rape , kidnapped , rape case , Delhi , ലൈംഗികത , പീഡനം , കുല്‍‌ദീപ് , പൊലീസ് , ബലാത്സംഗം

ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരിചയത്തിലുള്ള യുവാവാണ് ഇവരെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കുല്‍ദീപ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

ഒരേ പ്രദേശത്ത് താമസിച്ചിരുന്ന കു‌ല്‍ദീപും പെണ്‍കുട്ടിയും തമ്മില്‍  ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ട്. മാര്‍ച്ച് 30ന് കു‌ല്‍ദീപിനൊപ്പം പോയ യുവതിയെ ഇയാള്‍ തടവിലാക്കുകയും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്‌തു.

ഏപ്രില്‍ ഒമ്പതിന് തടവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ശരീരത്തില്‍ മുറിവുകളേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഒളിവില്‍ പോയ യുവാവിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പരാതിക്കെതിരെ കുല്‍‌ദീപിന്റെ കുടുംബം രംഗത്തുവന്നു.

10 ദിവസം മകളെ കാണാതിരുന്നിട്ടും എന്തുകൊണ്ടാണ് യുവതിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും കുല്‍ദീപിന്റെ രക്ഷിതാക്കള്‍ ചോദിച്ചു. മാതാപിതാക്കള്‍ പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എംഎന്‍ തിവാരിയും വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്ക് തിരിച്ചടി; ഒപ്പം നില്‍ക്കാന്‍ ചൈനയും ബൊളീവിയയും മാത്രം

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

news

കള്ളത്തരങ്ങള്‍ പൊളിയുന്നു; കുടുങ്ങുമെന്ന് വ്യക്തമായതോടെ പൊലീസ് മൊഴിയുടെ തിയതി മാറ്റി - ശ്രീജിത്തിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് വിനീഷ്

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ മരിച്ച വാസുദേവന്റെ മകൻ വിനീഷ്. ...

news

യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

പൊ​തു ​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എടുക്കാന്‍ എത്തിയ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ...

news

മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ...

Widgets Magazine