മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

സൂറത്ത്, ഞായര്‍, 15 ഏപ്രില്‍ 2018 (10:26 IST)

rape case in surat , Narendra modi , modi , BJP , police , പെണ്‍കുട്ടി , മാനഭംഗം , പൊലീസ് , പീഡനം , ഹോസ്‌പിറ്റല്‍

ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ബെസ്താനില്‍ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴു ദിവസത്തോളം മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ട് വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ ശരീരത്ത് 86 മുറിവുകളുള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നല്‍കുന്ന വിവവരം. ഏപ്രിൽ ആറിന് ബെസ്താനിലെ ഒരു ക്രിക്കറ്റ് മൈതാനത്തിനു സമീപത്തുള്ള ചതുപ്പ് നിലത്ത് നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഏഴു ദിവസത്തോളം കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായി. സ്വകാര്യഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ വ്യക്തമാക്കി.

മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിർവഹിച്ചശേഷം പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തിരിച്ചറിയാത്തതിനാല്‍ അടുത്ത കാലത്ത് കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിക്കുകയാണ്. എഎൻഐ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലൈംഗീക അതിക്രമത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല; യു പിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്തു

ലോകത്തെ തന്നെ നടുക്കിയ പീഡന വാർത്തകൾ കെട്ടടങ്ങും മുൻപ് തന്നെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ...

news

രാജ്യത്തെ നടുക്കിയ കത്തുവ സംഭവം: പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത്

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട ...

news

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു; മകൾ മറുപടി നൽകിയത് ആത്മഹത്യയിലൂടെ

മദ്യപ്രദേശിലെ പുനഭട്ടിലാണ് സംഭവം. ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ മൊബൈൽ ഫോൺ ...

news

കത്തുവ സംഭവം ‘ഭയാനകം’; ആശങ്ക പങ്കുവച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ - നാണംകെട്ട് ഇന്ത്യ

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട ...

Widgets Magazine