ദുല്‍ഖറിനൊപ്പം ഇനിയെങ്കിലും അഭിനയിക്കുമോ ?; വെളിപ്പെടുത്തലുമായി മമ്മൂട്ടി രംഗത്ത്

വെള്ളി, 26 ജനുവരി 2018 (12:13 IST)

 dulqar salman , mammootty  , Cinema , മമ്മൂട്ടി , ദുല്‍ഖര്‍ സല്‍മാന്‍ , സ്ട്രീറ്റ്‌ലൈറ്റ്

മലയാള സിനിമയും, ആരാധകരും ഒരുപാടു നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമയിലെങ്കിലും എത്തുമോ എന്നത്. ‘ഇക്കയും, കുഞ്ഞിക്കയും’ ഒരുമിച്ചെത്തുന്ന ഒരു സിനിമയാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമെന്നു പോലും മമ്മൂട്ടി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ആരാധകരുടെ ആശങ്കയ്‌ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ദുല്‍ഖറിനൊപ്പം ഭാവിയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഗാസ്‌റ്റാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. “ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാനുള്ള സാധ്യതായുണ്ട്. എന്നാല്‍, അത് എന്നാണെന്ന് കൃത്യമായി പറയാന്‍ ആകില്ല” - എന്നാണ് മമ്മൂടി യുഎഇയില്‍ പറഞ്ഞത്.

ശ്യാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്‌ത സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ജിസിസി റിലീസിനോടനുബന്ധിച്ചായിരുന്നു യുഎയില്‍ പത്രസമ്മേളനം നടന്നത്. ഇതിനിടെയാണ് ദുഖറിനൊപ്പം അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ആദ്യമായി വ്യക്തമാക്കിയത്.  

സംവിധാന രംഗത്തേക്ക് എത്തണമെന്ന ആഗ്രഹം ഒത്തിരി നാള്‍ മനസില്‍ കൊണ്ടുനടന്നുവെങ്കിലും ആ മോഹം പണ്ടേ ഉപേക്ഷിച്ചു. അതിനാല്‍ ഇനിയൊരിക്കലും സംവിധാന രംഗത്തേക്ക് കടക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം വരുന്നു, എംടി തിരക്കഥയെഴുതുന്നു!

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ...

news

ശ്രീനിയുടെ അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ മറുപടിയുമായി സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന്‍റെ അസുഖത്തെ സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ചില ...

news

മമ്മൂട്ടി ആരാധകരും ത്രില്ലില്‍; ആദിയില്‍ പ്രണവിനൊപ്പം മോഹ‌ന്‍ലാലും!

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാ‍യ മമ്മൂട്ടിയുടെയും മോഹ‌ന്‍ലാലിന്റെയും ആരാധകര്‍ ഒരുപോലെ ...

news

“നീ പിറന്നത് സൂപ്പര്‍സ്‌റ്റാറാകാന്‍”; പ്രണവിന് ആശംസയുമായി ദുല്‍ഖര്‍

ആദ്യ ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രണവ് മോഹന്‍ലാലിന് ...

Widgets Magazine