മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം വരുന്നു, എംടി തിരക്കഥയെഴുതുന്നു!

MT, Payyamvelli Chanthu, Hariharan, Renjith, Mammootty, എം ടി വാസുദേവന്‍ നായര്‍, പയ്യം‌വെള്ളി ചന്തു, ഹരിഹരന്‍, രഞ്ജിത്, മമ്മൂട്ടി
BIJU| Last Modified വ്യാഴം, 25 ജനുവരി 2018 (21:13 IST)
ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പയ്യം‌വെള്ളി ചന്തു എന്ന് പേരിട്ടു. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

വടക്കന്‍‌പാട്ടിലെ വീരകഥാപാത്രമായ പയ്യം‌വെള്ളി ചന്തുവിന്‍റെ ജീവിതം സിനിമയാക്കാന്‍ ഹരിഹരന്‍ മുമ്പും ആലോചിച്ചതാണ്. പിന്നീട് ആ പ്രൊജക്ട് പഴശ്ശിരാജയ്ക്ക് വഴിമാറി.

പലതവണ പയ്യം‌വെള്ളി ചന്തുവിനായി എം‌ടിയും ഹരിഹരനും മമ്മൂട്ടിയും ആലോചിച്ചെങ്കിലും അതൊരു പ്രൊജക്ടായി രൂപപ്പെട്ടില്ല. പിന്നീട് എം ടി രണ്ടാമൂഴത്തിന്‍റെ തിരക്കുകളിലേക്ക് നീങ്ങി.

ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പയ്യം‌വെള്ളി ചന്തുവിനെ കൊണ്ടുവരാന്‍ ഹരിഹരന്‍ ഒരുങ്ങിയിരിക്കുകയാണ്. എം ടി തിരക്കിലായപ്പോള്‍ ഹരിഹരന്‍ ഈ പ്രൊജക്ടിന്‍റെ തിരക്കഥയെഴുത്ത് രഞ്ജിത്തിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ രഞ്ജിത്തില്‍ നിന്ന് വീണ്ടും തിരക്കഥാരചനയുടെ ഉത്തരവാദിത്തം എം ടിയിലേക്ക് എത്തിയിരിക്കുകയാണ്.

വടക്കന്‍‌വീരഗാഥയിലെ ചതിയനല്ലാത്ത ചന്തുവിന് ശേഷം ഇപ്പോള്‍ വീണ്ടും മമ്മൂട്ടി വടക്കന്‍‌പാട്ടിലെ ഒരു വീരേതിഹാസത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒപ്പം ഹരിഹരന്‍ - എംടി - മമ്മൂട്ടി ടീം എന്ന മാജിക് കോമ്പിനേഷന്‍റെ അട്രാക്ഷനുമുണ്ട്. മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ വലിയ പ്രൊജക്ടായിരിക്കും പയ്യം‌വെള്ളി ചന്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :