മമ്മൂട്ടി ആരാധകരും ത്രില്ലില്‍; ആദിയില്‍ പ്രണവിനൊപ്പം മോഹ‌ന്‍ലാലും!

വ്യാഴം, 25 ജനുവരി 2018 (15:47 IST)

 Pranav mohanlal , Aadhi , mohanlal , mammootty , Cinema , ആദി , ജീത്തു ജോസഫ് , പ്രണവ് മോഹൻലാല്‍ , മോഹൻലാല്‍ , മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാ‍യ മമ്മൂട്ടിയുടെയും മോഹ‌ന്‍ലാലിന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ആദിയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ത്രില്ലടിപ്പിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തേക്ക്.

പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സൂപ്പർ സ്റ്റാർ മോഹൻലാല്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഈ സീനില്‍ മോഹന്‍‌ലാലിനൊപ്പം ഭാര്യ സുചിത്രയും എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു റെസ്റ്റോറന്റിലെ സീനിലാണ് ഇരുവരും എത്തുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണ് ഇതെന്നും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഈ സീനില്‍ മോഹൻലാലാണ് ഹൈലേറ്റെന്നുമാണ് ലഭിക്കുന്ന സൂചന.

ചിത്രത്തിൽ ഒരു പാർക്കൗർ അഭ്യാസിയുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവര്‍ അണുനിരക്കുന്ന ആദി ഒരു ഹെവി ആക്ഷന്‍ മാസ് സിനിമയല്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. ഒരു സാധാരണ ചെറുപ്പക്കാരന്റെ ജീവിതവും അവന്‍ ചെന്നെത്തുന്ന ക്രൈസിസും അതില്‍ അവന്റെ പ്രതികരണവുമാണ് ഈ സിനിമയെന്നാണ് ജീത്തു പറയുന്നത്.
 
അതേസമയം, മലയാള സിനിമയുടെ തലവര മാറ്റിമറിച്ച ജീത്തുവിന്റെ ദൃശ്യത്തേക്കാള്‍ വലിയ വിജയമായിരിക്കും ആദി സ്വന്തമാക്കുകയെന്നാണ് മോഹന്‍‌ലാല്‍ ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി, മെഗാസ്റ്റാർ മമ്മൂട്ടി,​ യുവനടന്മാരായ ദുൽഖർ സൽമാൻ,​ പൃഥ്വിരാജ്,​ എന്നിവരും നടി മഞ്ജു വാര്യരും പ്രണവിന് ആശംസകൾ നേർന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

“നീ പിറന്നത് സൂപ്പര്‍സ്‌റ്റാറാകാന്‍”; പ്രണവിന് ആശംസയുമായി ദുല്‍ഖര്‍

ആദ്യ ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രണവ് മോഹന്‍ലാലിന് ...

news

പ്രണവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ മോഹൻലാലിന്റെ മഹാഭാഗ്യം; പോസ്റ്റ് വൈറല്‍

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ‘ആദി’ വെള്ളിയാഴ്ച റിലീസ് ...

news

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ...

news

സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

Widgets Magazine