പ്രണവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ മോഹൻലാലിന്റെ മഹാഭാഗ്യം; പോസ്റ്റ് വൈറല്‍

വ്യാഴം, 25 ജനുവരി 2018 (13:36 IST)

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ‘ആദി’ വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. മലയാള സിനിമയുടെ പ്രിയപ്പെട്ട ‘അപ്പു'വിനെ അഭിനന്ദനമറിയിച്ച് സിനിമാരംഗത്തെ പല പ്രമുഖരും രംഗത്തെത്തി. ഇപ്പോള്‍ ഇതാ നടൻ ഹരീഷ് പേരടിയും പ്രണവിന് ആശംസയുമായി എത്തിയിരിക്കുന്നു. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടനാണ് പ്രണവെന്നും അവനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാനടനായ ലാലേട്ടന്റെ മഹാഭാഗ്യമാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എല്ലാവരും സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ് ...അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിൽ വെച്ചാണ് .... ജോസൂട്ടിയുടെ സ്ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പർ താരത്തിന്റെ കൂടെ നിൽക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു .... ഒരു സഹ സംവിധായകന്റെ പൂർണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടൻമാരൂടെ ആവിശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു .. ദിലീപിന്റെ കാര വണിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു... മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയിൽ ഷെയർ ചെയത് താമസിക്കുന്നു .. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടൻ.... അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം... ആദിക്കും അപ്പുവിനും വിജയാശംസകൾ.....ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ...

news

സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

news

കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ധനുഷ് എത്തുന്നു!

ഷങ്കറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഷങ്കറിന് കഴിയുന്നു. ...

news

കാവ്യ തല്‍ക്കാലം സിനിമയിലേക്ക് മടങ്ങുന്നില്ല, ഹിന്ദിച്ചിത്രം കഴിഞ്ഞ് സംവിധായകന്‍ വരട്ടെ!

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ എന്ന് ...

Widgets Magazine