‘ഒരേ ടവർ ലൊക്കേഷനിലാണെന്ന ഒറ്റക്കാരണത്താല്‍ അയാള്‍ പ്രതിയാകുമോ ?’; ‘ഇര’യുടെ തകര്‍പ്പന്‍ ട്രെയിലർ

വ്യാഴം, 25 ജനുവരി 2018 (11:33 IST)

Dileep, Cinema, Ira, Unni Mukundhan , Gokul Suresh ദിലീപ്, സിനിമ, ഇര, ഉണ്ണി മുകുന്ദൻ , ഗോകുൽ സുരേഷ്

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.
 
ഈ അടുത്ത കാലത്ത് സമൂഹത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പല സംഭവവികാസങ്ങളും ഈ ചിത്രത്തിലുണ്ട്.  സിനിമയുടേതായി പുറത്തുവന്ന ട്രെയിലറിലും ഇത്തരം ചില സംഭാഷണങ്ങൾ തന്നെയാണുള്ളത്. വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
ചെയ്യാത്ത കുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ യിലൂടെ പറയുന്നത്. മാത്രമല്ല തന്റേടിയായ ഒരു സ്ത്രീയുടെ പ്രതികാരവും ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. സൂപ്പർഹിറ്റ് ജോഡികളായ വൈശാഖും ഉദയകൃഷ്ണയുമാണ് ചിത്രം നിർമിക്കുന്നത്.
 
നവീൻ ജോണ്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മിയ, ലെന, മറീന, നിരഞ്ജന നീരജ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, കൈലാസ്‌ എന്നിങ്ങനെയുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. സംഗീതം ഗോപിസുന്ദർ, ചിത്രസംയോജനം ജോൺകുട്ടി. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്. രചന ഹരി നാരായണൻ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ ...

news

കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ധനുഷ് എത്തുന്നു!

ഷങ്കറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഷങ്കറിന് കഴിയുന്നു. ...

news

കാവ്യ തല്‍ക്കാലം സിനിമയിലേക്ക് മടങ്ങുന്നില്ല, ഹിന്ദിച്ചിത്രം കഴിഞ്ഞ് സംവിധായകന്‍ വരട്ടെ!

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ എന്ന് ...

news

2 വര്‍ഷം കഴിഞ്ഞുവരാന്‍ മമ്മൂട്ടി പറഞ്ഞു, സംവിധായകന്‍ നേരെ മോഹന്‍ലാല്‍ ക്യാമ്പിലെത്തി!

മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ ...

Widgets Magazine