'അബ്രഹാമിന്റെ സന്തതികളു'ടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ജൂൺ 15-ന് ഡെറിക് എബ്രഹാം പ്രേക്ഷകരിലേക്ക്

'അബ്രഹാമിന്റെ സന്തതികളു'ടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Rijisha M.| Last Modified വ്യാഴം, 17 മെയ് 2018 (14:19 IST)
മമ്മൂട്ടി നായകനായി ഷാജി പടൂർ സംവിധാനം ചെയ്യുന്ന 'അബ്രഹാമിന്റെ സന്തതികളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 15 റംസാൻ ദിനത്തിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ പോസ്‌റ്ററുകളും അദ്യഗാനവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.

മമ്മൂട്ടി ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ആൻസൺ പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 20 വർഷത്തിലതികമായി സഹസംവിധായകനായി ജോലിചെയ്‌‌തിരുന്ന ഷാജി പടൂറിന്റെ ചിത്രത്തിൽ കനിഹ, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഗ്രേറ്റ് ഫാദറി'ന്റെ സംവിധായകനായ ഹനീഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :