ചരിത്രം ആവര്‍ത്തിച്ചു, ആതിഥേയര്‍ ഇത്തവണയും ജയിച്ചു; സൗദിയെ വീഴ്ത്തി റഷ്യ

വെള്ളി, 15 ജൂണ്‍ 2018 (08:02 IST)

ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ആ ചരിത്രം റഷ്യയും ഇത്തവണ ആവർത്തിച്ചു. ആതിഥേയരായ റഷ്യയ്ക്കും മറ്റ് ടീമുകൾക്കും ആവേശമായി മാറിയിരിക്കുകയാണ് കളി. സൌദ്യ അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കീഴടക്കിയത്. 
 
കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റഷ്യ ആധിപത്യം സ്ഥാപിച്ചു. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ വീതമാണ് റഷ്യ പറത്തിയത്. യൂറി ഗസിൻസ്കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആർട്ടം സ്യൂബ (71), അലക്സാണ്ടർ ഗോളോവിൻ (90+4) എന്നിവരാണ് ഗോൾ വല ചലിപ്പിച്ചത്. 
 
ഇന്‍‌ജുറി ടൈമിൽ ഇരട്ടഗോളുമായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ആതിഥേയർ. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് തന്റെ രണ്ടാമത്തെ ​ഗോളും സ്വന്തമാക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റഷ്യ സൌദ്യ അറേബ്യ ഫുട്ബോൾ ഫിഫ Russia Football Fifa Soudi Arebia

മറ്റു കളികള്‍

news

ഓസിലിനെയും ഗുണ്ടോഗനെയും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഏറ്റുപിടിച്ച് ആരാധകര്‍ - ടീം സമ്മര്‍ദ്ദത്തില്‍

റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജര്‍മ്മന്‍ ടീമിനെ ...

news

ലോകം ഫുട്‌ബോള്‍ ആരവത്തില്‍; റഷ്യയും സൗദി അറേബ്യയും നേര്‍ക്കുനേര്‍ - ഇന്ന് കിക്കോഫ്

ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 8.30ന് ...

news

2026 ഫുട്ബോൾ ലോകകപ്പ് വടക്കേ അമേരിക്കയിൽ

2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങൾ ...

news

റയൽ മാഡ്രിഡുമായി ധാരണയുണ്ടാക്കി; ലോകകപ്പ് കിക്കോഫിന് തൊട്ട് മുൻപ് സ്‌പെയിൻ പരിശിലകൻ പുറത്തേക്ക്

ലോകകകപ്പ് കിക്കോഫിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്‌പെയിൻ ഫുട്ബോൾ പരിശിലകൻ ജുലൻ ...

Widgets Magazine