ചങ്കല്ല, ചങ്കിടിപ്പാണ് അർജന്റീന! - ഇത് മണിയാശാൻ തന്നെയോ?

ലോകകപ്പ് ആവേശം നെഞ്ചേറ്റി മണിയാശാൻ

അപർണ| Last Modified വ്യാഴം, 14 ജൂണ്‍ 2018 (12:01 IST)
ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും മുൻ‌പന്തിയിൽ തന്നെയുണ്ട്.
അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍.

തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്‌ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റ് കണ്ട അര്‍ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.

”ആശാനേ ഇനിയുള്ള 30 ദിവസം നിങ്ങളാണ് ഞങ്ങളുടെ ദൈവം…..കളി ഇല്ലാത്തപ്പോള്‍ കേരളം മുഴുവന്‍ കറന്റ് കട്ടാക്കിയാലും കുഴപ്പമില്ല.. കളി ഉള്ളപ്പോള്‍ കാറ്റത്ത് പോലും കറന്റ് കട്ടാക്കരുത്… പ്രത്യേകിച്ച് നമ്മുടെ ടീമിന്റെ കളി ഉള്ളപ്പോള്‍ പ്ലീസ്..” എന്ന് വൈദ്യുതവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നു ഒരാള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :