ഓസിലിനെയും ഗുണ്ടോഗനെയും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഏറ്റുപിടിച്ച് ആരാധകര്‍ - ടീം സമ്മര്‍ദ്ദത്തില്‍

മോസ്‌കോ, വ്യാഴം, 14 ജൂണ്‍ 2018 (15:53 IST)

 Germany , Mesut Ozil , lkay Gundogan , WCup Squad , Stefan Effenberg , Russia , മെസൂദ് ഓസില്‍ , ഇകെയ് ഗുണ്ടോഗ , എഫന്‍ബര്‍ഗ് , റഷ്യ , ജര്‍മ്മനി , റഷ്യ , ലോകകപ്പ്

റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജര്‍മ്മന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ആരാധകര്‍.

തുര്‍ക്കി വംശജരായ മധ്യനിര താരങ്ങളായ മെസൂദ് ഓസിലിനെയും ഇകെയ് ഗുണ്ടോഗനെയും ടീമില്‍ നിന്നും ഒഴിവാക്കണമെന്ന മുന്‍ താരം സ്റ്റെഫാന്‍ എഫന്‍ബര്‍ഗിന്റെ ആവശ്യം ആരാധകര്‍ ഏറ്റുപിടിച്ചതാണ് പരിശീലകന്‍ ജോക്വിം ലോയെ വലയ്‌ക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവായി നടക്കുന്ന രാജ്യമാണ് തുര്‍ക്കി. അവരുടെ പ്രസിഡന്റായ എര്‍ദോഗനുമായി ഓസിലും ഗുണ്ടോഗനും കൂടിക്കാഴ്‌ച നടത്തിയത് ജര്‍മ്മന്‍ ജേഴ്‌സിയുടെ മൂല്യമറിയാതെയാണ്. അധികൃതര്‍ക്ക് ഈ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ ഇരുവരെയും ടീമില്‍ നിന്നും പുറത്താക്കണമെന്നും എഫന്‍ബര്‍ഗ് ആവശ്യപ്പെട്ടു.

ഇരു താരങ്ങളുടെയും നടപടിയില്‍ ജര്‍മ്മനി ഉദാരമായ നിലപാട് സ്വീകരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുന്‍ താരം വ്യക്തമാക്കി.

എര്‍ദോഗനെ താരങ്ങള്‍ സന്ദര്‍ശിച്ചതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. സൗദി അറേബ്യക്കെതിരായ സന്നാഹ മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ ഗ്രൌണ്ടിലിറങ്ങിയ ഗുണ്ടോഗനെ കൂക്കി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ ഈ നടപടിക്കെതിരെ പരിശീലകരും മറ്റു താരങ്ങളും രംഗത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലോകം ഫുട്‌ബോള്‍ ആരവത്തില്‍; റഷ്യയും സൗദി അറേബ്യയും നേര്‍ക്കുനേര്‍ - ഇന്ന് കിക്കോഫ്

ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 8.30ന് ...

news

2026 ഫുട്ബോൾ ലോകകപ്പ് വടക്കേ അമേരിക്കയിൽ

2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങൾ ...

news

റയൽ മാഡ്രിഡുമായി ധാരണയുണ്ടാക്കി; ലോകകപ്പ് കിക്കോഫിന് തൊട്ട് മുൻപ് സ്‌പെയിൻ പരിശിലകൻ പുറത്തേക്ക്

ലോകകകപ്പ് കിക്കോഫിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്‌പെയിൻ ഫുട്ബോൾ പരിശിലകൻ ജുലൻ ...

news

പരിശീലനത്തിനിടെ കുട്ടിന്യോയ്‌ക്ക് നേരെ ചീമുട്ടയേറ്; നേതൃത്വം നല്‍കിയത് നെയ്‌മര്‍

പ്രതീക്ഷകള്‍ കുന്നോളമുണ്ടെങ്കിലും സമ്മര്‍ദ്ദങ്ങളെ കാറ്റില്‍ പറത്തി ലോകകപ്പ് സ്വന്തമാക്കുക ...

Widgets Magazine