‘വിദേശ ആരാധകരുമായി ലൈംഗികബന്ധം പാടില്ല, അവര്‍ നമ്മളെ പറ്റിച്ച് രക്ഷപ്പെടും’; റഷ്യന്‍ സ്‌ത്രീകള്‍ക്ക് നിര്‍ദേശവുമായി പാര്‍ലമെന്റ് അംഗം

‘വിദേശ ആരാധകരുമായി ലൈംഗികബന്ധം പാടില്ല, അവര്‍ നമ്മളെ പറ്റിച്ച് രക്ഷപ്പെടും’; റഷ്യന്‍ സ്‌ത്രീകള്‍ക്ക് നിര്‍ദേശവുമായി പാര്‍ലമെന്റ് അംഗം

  russia , world cup 2018 , women , fifa , Tamara Pletneva , sex , റഷ്യ  , ലോകകപ്പ് , തമര പ്ലറ്റനോവ , ലൈംഗിക ബന്ധം , സ്‌ത്രീകള്‍
മോസ്‌കോ| jibin| Last Modified വ്യാഴം, 14 ജൂണ്‍ 2018 (11:28 IST)
ലോകം കാത്തിരിക്കുന്ന ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആവേശത്തിലാണ്. പാട്ടും ബഹളുമായി ആരാധകര്‍ നഗരം കൈയിലെടുത്തു കഴിഞ്ഞു.

ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഫുട്‌ബോള്‍ പ്രേമികളെക്കൊണ്ട് നിറഞ്ഞു. ഈ അവസരത്തില്‍ രാജ്യത്തെ സ്‌ത്രീകള്‍ക്ക് വ്യത്യസ്ഥമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന റഷ്യന്‍ വനിതാ പാര്‍ലമെന്റ്
അംഗമായ തമര പ്ലറ്റനോവ.

ഫുട്ബോള്‍ ആസ്വധിക്കാനായി റഷ്യയില്‍ എത്തുന്ന ആരാധകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ് തമര സ്‌ത്രീകളോട് പറഞ്ഞത്. “ അച്ഛന്‍മാരില്ലാത്തവരായി വളരുന്നത് തടയണം.
നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രമെ ജന്മം നല്‍കാവൂ. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ വിദേശികളുമായി ലൈംഗിക ബന്ധം ഒഴിവാക്കണം” - എന്നും ഇവര്‍ പറഞ്ഞു.

റഷ്യന്‍ പൗരന്‍മാരെ മാത്രമെ നിങ്ങള്‍ വിവാഹം കഴിക്കാവൂ. ഇവിടെ എത്തുന്ന വിദേശിയര്‍ സ്‌ത്രീകള്‍ക്ക് കുഞ്ഞിനെ സമ്മാനിച്ചിട്ട് ഉപേക്ഷിച്ചു പോകുകയാണ് ചെയ്യുക. ചില സമയത്ത് സ്ത്രീകളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് കടക്കുന്നു.1980-ല്‍ മോസ്‌കോ ഒളിമ്പിക്സിന്റെ സന്ദര്‍ഭത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, തമരയുടെ നിര്‍ദേശത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും നിരവധിയാളുകള്‍ രംഗത്തുവന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :