ഡേറ്റ തീരുമെന്ന ഭയം ഇനി വേണ്ട, ഞെട്ടിപ്പിക്കുന്ന ലോകകപ്പ് ഓഫറുമായി ബിഎസ്എന്‍എല്‍

ഡേറ്റ തീരുമെന്ന ഭയം ഇനി വേണ്ട, ഞെട്ടിപ്പിക്കുന്ന ലോകകപ്പ് ഓഫറുമായി ബിഎസ്എന്‍എല്‍

   BSNL , worldcup special offers , worldcup , ബിഎസ്എന്‍എല്‍ , ലോകകപ്പ് , റഷ്യ , റമസാന്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 14 ജൂണ്‍ 2018 (14:20 IST)
രാജ്യം ലോകകപ്പ് ആരവങ്ങളില്‍ ‘അലിഞ്ഞു ചേരാ’നൊരുങ്ങവെ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുകളുമായി ബിഎസ്എൻഎൽ.

ഫുട്‌ബോള്‍ ലോകകപ്പും റമസാനും ഒരുമിച്ചെത്തിയതോടെയാണ് ബിഎസ്എന്‍എല്‍ ഓഫറുകള്‍ വാരിക്കോരി നല്‍കുന്നത്.

786 രൂപയുടെ റമസാന്‍ പ്ലാനില്‍ പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാകും. ഇതിനൊപ്പം രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വിളിക്കാനും കഴിയും.

ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യംവെച്ച് 148 രൂപയ്‌ക്ക് പ്രതിദിനം 4 ജിബി ഡേറ്റയാണ് ബി എസ് എന്‍ എല്‍ നല്‍കുന്നത്. 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈൽ താരിഫ് വൗച്ചറാണിത്. ഈ ഓഫർ ജൂലൈ 15 വരെ ലഭ്യമായിരിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :