മെസിപ്പടയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത് - വാര്‍ത്ത സ്ഥിരീകരിച്ച് പരിശീലകന്‍

മെസിപ്പടയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത് - വാര്‍ത്ത സ്ഥിരീകരിച്ച് പരിശീലകന്‍

 Lanzini , World Cup , injury , Manuel Lanzini , മാ‍നുവല്‍ ലാന്‍സിനി , സാംപോളി , റഷ്യന്‍ ലോകകപ്പ് , ലയണല്‍ മെസി
മോസ്‌കോ| jibin| Last Modified ശനി, 9 ജൂണ്‍ 2018 (14:26 IST)
റഷ്യന്‍ ലോകകപ്പിന് തിരശീലയുയരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആരാധകരുടെ ഇഷ്‌ട ടീമായ അര്‍ജന്റീനയ്‌ക്ക് കനത്ത തിരിച്ചടി. അറ്റാക്കിംഗ് മിഡ്ഫില്‍ഡര്‍ മാ‍നുവല്‍ ലാന്‍സിനി പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായതാണ് നീലപ്പടയ്‌ക്ക് ആഘാതമായത്.

പരിശീലനത്തിനിടെ വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകളെ തകിടം മറിച്ചത്.
ലാന്‍സിനിയ്‌ക്ക് വിശ്രമം ആവശ്യമാണെന്നും കളിക്കാന്‍ കഴിയില്ലെന്നും ഡോക്‍ടര്‍മാര്‍ അറിയിച്ചു.

ലാന്‍സിനിയ്‌ക്ക് പരിക്കേറ്റതായും ലോകകപ്പില്‍ കളിക്കില്ല എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍, പരിശീലകന്‍ സാംപോളി ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് അര്‍ജന്റീന ആരാധകര്‍ നിരാശയിലായത്.

ജൂണ്‍ പതിനാറാം തിയതി ഐസ്‌ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യപോരാട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :