അന്നൊക്കെ ലാലങ്കിൾ വീട്ടിൽ വരുമ്പോൾ എനിക്ക് പേടിയായിരുന്നു: കല്യാണി പ്രിയദർശൻ

ഞായര്‍, 4 മാര്‍ച്ച് 2018 (10:15 IST)

Widgets Magazine

സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ആ സൗഹൃദം അവരുടെ മക്കൾ തമ്മിലുമുണ്ട്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആത്മസുഹൃത്തുക്കൾ തന്നെയാണ്. അടുത്തിടെയാണ് ഇരുവരും അഭിനയത്തിലേക്ക് തിരിഞ്ഞതും. 
 
കുട്ടിക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുമ്പോൾ തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന് പറയുന്നു‍. ചിത്രം സിനിമയാണ് അതിന് കാരണമെന്ന് കല്യാണി തന്നെ പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്.
 
''ചിത്രം' റിലീസായപ്പോൾ  ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി ഒടുവില്‍ അമ്മ ലാലങ്കിളിന്റെ കുത്തേറ്റുമരിക്കും. ഇതു കണ്ടപ്പോൾ എനിക്ക് ഭയമായി. പിന്നീട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിയ്ക്കു പേടിയാണ്. അടുത്തേക്കൊന്നും പോകില്ലായിരുന്നു. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി'. കല്ല്യാണി പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇത് മാസ് തന്നെ, പ്രണവിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ ...

news

ഒരു രക്ഷയുമില്ല, സഖാവ് അലക്സിന് ഒത്ത വില്ലൻ!

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പരോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ...

news

അടുത്ത പുലിമുരുകനില്‍ നിവിന്‍ പോളി!

മലയാള സിനിമ പുലിമുരുകന് മുമ്പും ശേഷവും എന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. അത്രയും വലിയൊരു ...

news

നിവിൻ അത്ര വലിയ പാവമൊന്നുമല്ല: തുറന്നടിച്ച് നടി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിൻ പോളിയുടേതായി ...

Widgets Magazine