സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും

WEBDUNIA|

മധ്യ അമേരിക്കയാണ് സീതപ്പഴത്തിന്‍റെ ജ-ന്മദേശം. വെസ്റ്റ് ഇന്‍ഡീസില്‍ ഇത് പ്രധാനമായി കൃഷി ചെയ്യുന്നു.

അമേരിക്കയാണ് വെണ്ണപ്പഴത്തിന്‍റെ നാട്. 1650 ല്‍ ജ-മൈക്കയിലും 1830 ല്‍ ഫ്ളോറിഡയിലും 1850 ല്‍ കാലിഫോര്‍ണിയയിലും 1890 ല്‍ സിംബാബ് വേയിലും വെണ്ണപ്പഴം വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇന്ത്യയിലേക്ക് ഇത് എത്തിയത് ശ്രീലങ്കയില്‍ നിന്നാണ്.

പേരയുടെ ജ-ന്മദേശം അമേരിക്കയാണ്. മെക്സിക്കോ, വെസ്റ്റ് ഇന്‍ഡീസ്, മധ്യ അമേരിക്ക, പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ മിക്കയിനം പേരകളും കാണപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് പേരയ്ക്ക് ഇന്ത്യയില്‍ പ്രചാരം നേടിയത്.

മുളകിന്‍റെ സ്ഥലം ബ്രസീലാണ്. മുളകിന്‍റെ വിവിധ ഇനങ്ങള്‍ ധാരാളമായി മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. അമേരിക്കയില്‍ നിന്നും കൊണ്ടുവരുന്നതു വരെ യൂറോപ്പിന് മുളക് അന്യമായിരുന്നു. അതിന് ശേഷം സ്പെയിനിലും യൂറോപ്പില്‍ മുഴുവനുമായി മുളക് കൃഷി വ്യാപിച്ചു.

ദക്ഷിണ പൂര്‍വേഷ്യ, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ക്യാരറ്റിന്‍റെ ഭൂരിഭാഗം ഇനങ്ങളുടെയും കൃഷി. ഇതിന്‍റെ ജ-ന്മദേശം അഫ്ഗാനിസ്ഥാനിലാണെന്ന് കരുതുന്നു.

ഏഷ്യയിലും സ്പെയിനിലും ചൈനയിലും ക്യാരറ്റ് പ്രചരിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ശാലേം ഉദ്യാനത്തില്‍ ക്യാരറ്റ് കൃഷി ചെയ്തതായി തെളിവുകളുണ്ട്. ഏഷ്യയില്‍ നിന്നുമാണ് ക്യാരറ്റ് ഇന്ത്യയിലെത്തിയത്.

യൂറോപ്യന്‍ പ്രവിശ്യകളിലാണ് പയറിന്‍റെ ഉദയം. ഗ്രീസിലും വ്യാപകമായി പയര്‍ കൃഷിചെയ്തിരുന്നു. ഇന്ത്യയില്‍ ആര്യന്മാരുടെ കുടിയേറ്റത്തിന് മുന്‍പു തന്നെ പയര്‍ എത്തുകയുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :