ഉലകം ചുറ്റിയ മഗല്ലന്‍

WEBDUNIA|
കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്‍റ് മഗല്ലന്‍. പക്ഷെ, അദ്ദേഹം ജേ-ാലിയെടുത്തത് സ്പെയിനിനു വേണ്ടിയായിരുന്നു.

യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മെഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്‍റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് മഗല്ലന്‍ വിളിച്ചു.

ലോകം ചുറ്റിയുള്ള യാത്രയ്ക്കിടയില്‍ മഗല്ലന്‍ പല നാടുകള്‍ കണ്ടു. സഞ്ചാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. പലപ്പോഴും തദ്ദേശീയരോട് ഏറ്റുമുട്ടി.

1525 ഏപ്രില്‍ 24 ന് ഫിലിപ്പൈന്‍സിലുണ്ടായ ഏറ്റുമുട്ടലില്‍ യത്രാ ദൗത്യം പൂര്‍ത്തിയാക്കാനാവാതെ മെഗല്ലന്‍ മരിച്ചുവീണു.പക്ഷെ, അദ്ദേഹത്തിന്‍റെ കപ്പല്‍ കൂട്ടത്തിലെ ഒന്നു മാത്രം പുറപ്പെട്ടിടത്ത് തിരിച്ചെത്തി.

പോര്‍ച്ചുഗലിന്‍റെ വടക്കേ അറ്റത്തുള്ള ട്രാസ് ഡോസ് മൊണ്ടെസ് പ്രവിശ്യയിലെ വില്ലാ റിയലിനടുത്തുള്ള സാര്‍ബോസയിലെ ഫാം ഹൗസിലാണ് 1480 ല്‍ മഗല്ലന്‍ ജ-നിച്ചത്. മേയറായിരുന്ന പെദ്രോ റൂയി ഡി മഗല്ലസിന്‍റെയും അല്‍ഡാ ഡി മിസ്ക്വിറ്റായുടെയും മകനായാണ് ജ-നനം.

പത്താം വയസ്സില്‍ മാതാ പിതാക്കള്‍ മരിച്ചു. പിന്നീടദ്ദേഹം രാജ-ാവിന്‍റെ അംഗരക്ഷകനായി ചേര്‍ന്നു. ജേ-്യാതി ശാസ്ത്രവും ഭൂമി ശാസ്ത്രവുമായിരുന്നു ഇഷ്ടവിഷയം. സഹോദരനാണ് മഗല്ലന്‍ പഠിപ്പിച്ചത്.

ഇരുപതാം വയസ്സില്‍ മഗല്ലന്‍ കപ്പല്‍ യാത്ര തുടങ്ങി. പോര്‍ച്ചുഗീസ് വൈസ്രോയുടെ നാവികനായി ഇന്ത്യയിലേക്കായിരുന്നു ആദ്യത്തെ യാത്ര. അങ്ങനെ കപ്പല്‍ സേനയുടെ അധിപനായി ഉയരാന്‍ അദ്ദേഹത്തിനായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :