നവദമ്പതികള്‍ ലോക്കപ്പില്‍

WEBDUNIA| Last Modified ചൊവ്വ, 29 ഏപ്രില്‍ 2008 (14:02 IST)
കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ നവദമ്പതികളായാലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ട. വിവാഹ പാര്‍ട്ടിയില്‍ വഴക്കടിച്ചതിനെ തുടര്‍ന്ന് നവവരനും വധുവും രാത്രി ജയിലില്‍ ചെലവിടേണ്ടി വന്നതാണ് അമേരിക്കയില്‍ നിന്നുള്ള വിവരം.

ഒരു മാ‍സം മുന്‍പാണ് ദന്ത രോഗ വിദഗ്ദ്ധനായ ഡസെവി ഡബ്ലിയു വിലെചോവ്സ്കിയും ക്രിസ്റ്റ വട്ടിമോയുമായുളള വിവാഹം നടന്നത്. എന്നാല്‍, ഇക്കഴിഞ്ഞ ശനിയാഴ്ച നൂറ്റി അന്‍പതില്‍ പരം അതിഥികള്‍ക്കായി സല്‍ക്കാ‍രം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വഴക്കുണ്ടായത്. തുടര്‍ന്ന് വരന്‍ വധുവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

ഇരുവരുടെയും കലഹം തീര്‍ക്കാന്‍ ചടങ്ങ് നടന്ന ഹോട്ടലിലെ മറ്റൊരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഓടിയെത്തിയെങ്കിലും അവരെ വധു കയറി അങ്ങ് ‘പെരുമാറുകയായിരുന്നു’. പൊലീസ് എത്തിയപ്പോള്‍ വരന്‍ അടിയേറ്റ് നിലത്ത് കിടക്കുകയായിരുന്നു. വധുവും കുടിച്ച് പൂസായി തല്ലും കിട്ടി ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു.

ഏതായാലും നിസാ‍ര കുറ്റം ചുമത്തി പൊലീസ് ഇരുവരെയും ലോക്കപ്പിലാക്കി. അന്ന് രാത്രി ഇരുവര്‍ക്കും വ്യത്യസ്ത സെല്ലുകളില്‍ രാത്രി കഴിച്ചു കൂട്ടേണ്ടി വന്നത് മിച്ചം. ഞായറാഴ്ച രാവിലെ ഇരുവരെയും വിട്ടയച്ചു. വിവാഹവസ്ത്രത്തിലായിരുന്നു വധുവിനെ ജയിലില്‍ അടച്ചതെന്നത് കൌതുകമായി.

തീര്‍ന്നില്ല. മേയ് എഴിന് ഇവരുടെ കേസ് കോടതി പരിഗണിക്കാനിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :