ഇംഗ്ലണ്ടിന് ലോകകപ്പ് നഷ്‌ടമാകും

WDFILE
ഇംഗ്ലണ്ടിന് 2009 ലെ ട്വന്‍റി-20 ലോകകപ്പ് വേദി നഷ്‌ടപ്പെട്ടാക്കാമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി. സിംബാബെ ക്രിക്കറ്റ് യൂണിയന് വിസ നിഷേധിക്കുന്നത് തുടര്‍ന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ഐസിസി അദ്ധ്യക്ഷന്‍ മോര്‍ഗനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സിംബാബെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയുടെ മനുഷ്യാവകാശ നടപടികളില്‍ പ്രതിഷേധിച്ചാണ് സിംബാബെ ക്രിക്കറ്റ് യൂണിയന്‍ മേധാവി പീറ്റര്‍ ചിന്‍‌ഗോക്കയ്‌ക്ക് തുടര്‍ച്ചയായി ഇംഗ്ലണ്ട് വിസ നിഷേധിച്ചുക്കൊണ്ടിരിക്കുന്നത്. ഇതു മൂലം അദ്ദേഹത്തിന് ഇംഗ്ലണ്ടില്‍ നടന്ന പല ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല.

‘ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സിംബാബെ സര്‍ക്കാരാണ്.ഇത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സമിതി അന്വേഷിക്കേണ്ട കാര്യമല്ല’,ചിന്‍‌ഗോക്കയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ നിന്ന് വേദി മാറ്റുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയിലാകും ലോകകപ്പ് നടത്തുക. ലോകകപ്പിനു മുമ്പ് സിംബാബെ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിന് എത്തുന്നുണ്ട്.

ദുബായ്| WEBDUNIA|
ലോകകപ്പ് വേദി ഇംഗ്ലണ്ടില്‍ നിന്ന് മാറ്റുകയാണെങ്കില്‍ അത് ഇംഗ്ലണ്ടിന് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :