രാവും പകലുമെന്നില്ലാതെ ഫേസ്‌ബുക്ക് ചാറ്റിംഗ്; യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു

രാവും പകലുമെന്നില്ലാതെ ഫേസ്‌ബുക്ക് ചാറ്റിംഗ്; യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു

 wife , police , facebook , whatsapp , murder , police , ലക്ഷ്മി , ഹരി ഓം , ഫേസ്‌ബുക്ക് ചാറ്റിംഗ്
ഗുരുഗ്രാം| jibin| Last Updated: ചൊവ്വ, 17 ഏപ്രില്‍ 2018 (20:30 IST)
സമൂഹമാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നത് സഹിക്കാനാകാതെ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. ഗുരുഗ്രാം സ്വദേശിയായ ഹരി ഓമാണു ഭാര്യ ലക്ഷ്മിയെ (32) കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.

പ്രതി പൊലീസിനോട് പറഞ്ഞത്:-

കുടുംബത്തിലെ കാര്യങ്ങള്‍ ചെയ്യാനോ അതിന് സമയം കണ്ടെത്താനോ ഭാര്യ ശ്രമിക്കാറില്ല. എപ്പോഴും വാട്‌സാപ്പിലും ഫേസ്‌ബുക്കിലും സമയം ചെലവഴിക്കുകയാണ്. മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാറുണ്ട്. അമ്മയെന്ന നിലയിലും ഭാര്യ എന്ന നിലയിലുമുള്ള കടമകള്‍ ലക്ഷമി അവഗണിച്ചുവെന്നും മുപ്പത്തിയഞ്ചുകാരനായ ഹരി ഓം വ്യക്തമാക്കി.

2006ലാണ് ഞങ്ങളുടെ വിവാഹം നടന്നത്. അതിനു ശേഷമാണ് ലക്ഷമിക്ക് സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്. പിന്നീട് വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ പോലും അവര്‍ താല്‍പ്പര്യം കാണിച്ചില്ല. ഭക്ഷണം പാചകം ചെയ്യാന്‍ പോലും ഭാര്യ തയ്യാറായിരുന്നില്ലെന്നും യുവാവ് പറഞ്ഞു.

പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ എപ്പോഴും ഫേസ്‌ബുക്കിലും വാട്‌സാപ്പിലും സമയം ചെലവഴിക്കുന്ന ഭാര്യ ഫേസ്‌ബുക്കിലെ സുഹൃത്തുക്കള്‍ ആരാണെന്ന് പറയാന്‍ പോലും ഒരുക്കമായിരുന്നില്ല. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് താന്‍ സംശയിക്കുന്നതായും ഹരി ഓം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :