‘ഇത് തെമ്മാടിത്തരം; അവര്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു’; വ്യാജ ഹര്‍ത്താലിനെതിരെ പാര്‍വതി

കൊച്ചി, തിങ്കള്‍, 16 ഏപ്രില്‍ 2018 (11:40 IST)

 kathua incident , kathua , parvathy , police , strike , social media , സോഷ്യല്‍ മീഡിയ , കത്തുവ , പാര്‍വതി , ഹർത്താൽ

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ നടി പാര്‍വതി.

ട്വിറ്ററിലൂടെയാണ് പാര്‍വതി ഹര്‍ത്താലിനെതിരെ തിരിഞ്ഞത്. “ പ്രതിഷേധത്തിന്റെ പേരില്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു” - എന്നാണ് താരം വ്യക്തമാക്കിയത്.

അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായും പ്രശ്‌നങ്ങളുണ്ടായത്.

തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവുമായി നടത്തി കടകൾ അടപ്പിക്കാന്‍ ശ്രമിച്ചു. മലപ്പുറം ഭാഗത്താണ് വഴിതടയല്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എത്ര ഭീഷണി ഉണ്ടായാലും പിന്മാറില്ല, ഈ പോരാട്ടം അഞ്ച് വയസ്സുള്ള എന്റെ മകള്‍ക്കു വേണ്ടി കൂടി’ - ദീപിക പറയുന്നു

ഭീഷണികള്‍ എത്ര ഉണ്ടായാലും കത്തുവയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ...

news

റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാന്‍ സമയമായിട്ടില്ല - ഹാ​ലെ

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

news

ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല; ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ ...

Widgets Magazine