കുരുന്നുകള്‍ക്ക് രക്ഷയില്ല; യുപിയില്‍ പീഡനത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ടു

ലക്‍നൌ, ചൊവ്വ, 17 ഏപ്രില്‍ 2018 (17:14 IST)

 rape , police , UP , killed , eight yr old , girl , കത്തുവ സംഭവം , ബിജെപി , സോനു , പൊലീസ് , പീഡനം , പെണ്‍കുട്ടി

കത്തുവ സംഭവം രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന  ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ സോനു എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

സംസ്ഥാനത്തെ ഏട്ട ജില്ലയിലെ ശീതല്‍പൂരിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുട്ടിയെ ഞായറാഴ്‌ച രാത്രി ഒന്നരയോടെ കാണാതായി.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവാഹചടങ്ങിനിടെ തട്ടിയെടുത്ത കുട്ടിയെ സോനു അടുത്തുള്ള കെട്ടിടത്തില്‍ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചു. ക്രൂര പീഡനത്തിനിടെ അവശയായ കുട്ടിയുടെ തലയില്‍ കല്ല് ഉപയോഗിച്ച് ഇടിച്ചു. കൊല്ലാന്‍ ഉദ്ദേശിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്‌തതെന്നും പൊലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നീതിക്ക് വേണ്ടിയാണീ പോരാട്ടം, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെ അല്ല’ - കഠ്‌വയിൽ പെൺകുട്ടിക്ക് ‘നീതി തേടി’ ബിജെപി മുൻ മന്ത്രി

കശ്മീരിലെ കത്വവയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ...

news

രജനിക്കും കമലിനും പിന്നാലെ വിജയും? - രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാനുറപ്പിച്ച് ദളപതി

രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയും രാഷ്ട്രീയത്തിലേക്ക് ...

news

മധുവിന്റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യര്‍!

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷു ...

news

ജയലളിതയെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നത് തടഞ്ഞത് ഡോക്ടര്‍മാര്‍?

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ...