മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍- ‘A Police Story'!

തിങ്കള്‍, 16 ഏപ്രില്‍ 2018 (11:20 IST)

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകനായ ഹനീഫിനൊപ്പം മമ്മൂട്ടി വീണ്ടും വരുന്നുവെന്ന വാര്‍ത്ത ആഘോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്.
 
കഴിഞ്ഞ തവണ സംവിധായകന്റെ കുപ്പായം ആയിരുന്നെങ്കില്‍ ഇത്തവണ തിരക്കഥാക്രത്തായിട്ടാണ്. ഒരു മമ്മൂട്ടി ചിത്രമോ ഹനീഫ് അദേനി ചിത്രമോ മാത്രമല്ല ‘അബ്രഹാമിന്റെ സന്തതികള്‍’. ചിത്രത്തിന്റെ പ്രതീക്ഷ സംവിധായകന്‍ ഷാജി പാടൂര്‍ ആണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍ – A Police Story’. 
 
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് . കാറിനുള്ളില്‍ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്കായി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.  ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു.  
 
ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ചർച്ചകൾകൊണ്ട് എന്ത് പുരോഗതിയാണ് ഉണ്ടായത് എന്ന് വ്യക്തമല്ല, സമരം കൊണ്ട് മടുത്തു; തനിക്ക് ജോലി ചെയ്യണമെന്ന് അരവിന്ദ് സാമി

തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സിനിമ സമരത്തിനെതിരെ നടൻ അരവിന്ദ് സാമി. സമരംകൊണ്ട് താൻ ...

news

നിന്റെ സുരക്ഷക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും: മാറോട് ചേർത്ത് മകൾക്ക് സണ്ണി ലിയോണിന്റെ ഉറപ്പ്

കഠ്വയിൽ അതി ക്രൂര പീഡനത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട എട്ട് വയസുകാരിയുടെ വിയോഗത്തിൽ ...

news

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ

ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാന് ജോൺ പൊൾ ജോർജ് എന്ന സംവിധായകൻ. രണ്ട് വർഷത്തെ ...

news

ഇന്ത്യയുടെ ഞരമ്പുകളിലോടുന്ന ക്യാൻസറാണ് ബി ജെ പി യെന്ന് ഗോവിന്ദ് മേനോൻ

ബി ജെ പിക്കെതിരെ അതി രൂക്ഷ വിമർശനവുമായി ഗായകൻ ഗോവിന്ദ് പി മേനോൻ രംഗത്ത്. ഇന്ത്യയുടെ ...

Widgets Magazine