‘വയറുവേദനയെടുക്കുന്നു, തല്ലിയതാണ്‘ - ശ്രീജിത്ത് വിജുവിനോട് പറഞ്ഞതിങ്ങനെ

ചൊവ്വ, 17 ഏപ്രില്‍ 2018 (10:13 IST)

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴേ അവശനായിരുന്നുവെന്ന് സാക്ഷി വിജുവാണ് വെളിപ്പെടുത്തിയത്.
 
സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലില്‍ വച്ച് വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ തല്ലിയതാണെന്ന് പറഞ്ഞെന്നും വിജു മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന ആളാണ് വിജു. 
 
വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു. അതേസമയം, കസ്റ്റഡി മരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു.  
 
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും കഴിഞ്ഞ ദിവസം പുറത്തുവന്നു. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ഈ ഫോട്ടോയിൽ ശ്രീജിത്തിന് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല.
 
ശ്രീജിത്ത് അറസ്റ്റിലായ ആറിന് രാത്രി 11.03ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാട്‌സാപ്പ് ഹര്‍ത്താലിനെതിരെ താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ...

news

വഴക്കിനിടെ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, അടുത്തുനിന്ന ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്നും തീപടര്‍ന്നു

ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു യുവതി ...

news

ബിജെപി ഒഴികെ എല്ലാവരും അവള്‍ക്കൊപ്പമാണ്, ആ കുരുന്നിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുത്: കെ ടി ജലീല്‍

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ ...

Widgets Magazine