പന്ത്രണ്ടുകാരിയെയും സഹോദരനെയും കത്തി കാണിച്ച് പീഡിപ്പിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

പന്ത്രണ്ടുകാരിയെയും സഹോദരനെയും കത്തി കാണിച്ച് പീഡിപ്പിച്ചതിൽ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കൊല്ലം| Rijisha M.| Last Updated: ശനി, 19 മെയ് 2018 (15:30 IST)
പന്ത്രണ്ടുകാരിയേയും സഹോദരനേയും കത്തി കാണിച്ച് പീഡിപ്പിച്ച കേസിൽ വിദ്യാർത്ഥി അറസ്‌റ്റിൽ. കുട്ടികളുടെ ബന്ധുവായ സ്‌റ്റെജിൻ ബാബു(19)വിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പീഡനത്തിനിരയായ സഹോദരങ്ങളുടെ അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മകനാണ് അറസ്‌റ്റിലായത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥിയാണ് അറസ്‌റ്റിലായ സ്‌റ്റെജിൻ. 2016 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അടൂർ പനിവഴിയിലാണ് കുട്ടികളുടെ അമ്മയുടെ വീട്. ഇരുകുടുംബവും തമ്മിലുണ്ടായ വസ്‌തുതർക്കത്തെ തുടർന്നാണ് പീഡന വിവരം പുറം ലോകമറിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :