മാതാപിതാക്കളെ കാണണം എന്നു പറഞ്ഞതിന് ഭർത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Sumeesh| Last Modified വെള്ളി, 18 മെയ് 2018 (15:47 IST)
രാജസ്ഥാൻ: രാജസ്ഥാനിൽ ഭർത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തി. ഖേർഖഡെ ഗ്രാമത്തിലാണ് സംഭവം. പെണ്മക്കളുളെ കൂടെ ഉറങ്ങുകയായൊഇരുന്ന ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം മാതാപിതാക്കളെ കാണണം എന്നാവശ്യപ്പെട്ടതിനാണ് 45കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് എന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
മാതാപിതാക്കളെ കാണുന്നതിനായി സ്വന്തം വീട്ടിലേക്ക് പോകണം എന്ന് ഭാര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവെച്ചിരുന്നു. ഈ തർക്കമാണ് പിന്നിട് ക്രൂരമായ കോലപാതകത്തിൽ കലാശിച്ചത്.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അതേ സമയം പ്രതിയെ ഇതേവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :