നാദാപുരത്ത് മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Sumeesh| Last Modified ബുധന്‍, 16 മെയ് 2018 (19:50 IST)
കോഴിക്കോട്: നാദാപുരത്തെ കക്കമ്പള്ളിയിൽ മക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു കുട്ടികളിലൊരൾ ബക്കറ്റിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടു.
സഫീറ എന്ന യുവതിയാണ് ഭർതൃഗൃഹത്തിൽ വച്ച് സ്വന്തം മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മൂത്ത മകൾ മൂന്നു വയസുകാരിയായ ഇൻഷാൽ ആമിയ മാതാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇളയ മകനായ അമൽ ദയാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക മുതിരാനുള്ള കാരണം എന്താണെന്ന് ഇതേവരെ വ്യക്തമായിട്ടില്ല. സഫീറയെ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി ഭർത്താവായ മുഹമ്മദ് ഖൈസ് ബുധനാഴ്ച രാത്രി നാട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :