അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

കൊല്ലം, ബുധന്‍, 10 ജനുവരി 2018 (14:51 IST)

വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കൊട്ടാരക്കാരയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരവുമായി പ്രതിഷേധത്തിനിറങ്ങിയതോടെ വൈദികനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റു ചെയ്യുകയും ചെയ്തു.
 
പരീക്ഷാഹാളില്‍ വെച്ചാണ് അധ്യാപകനായ ഫാ.ഷിബു, തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി ഈ വൈദികന്‍ പല വിദ്യാര്‍ത്ഥിനികളോടും വളരെ മോശമായ തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതി ഉയര്‍ന്നു.
 
എന്നാല്‍ വൈദികനെതിരെ പരാതി നല്‍കിയപ്പോഴെല്ലാം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പരാതി വലിച്ചുകീറി കളയുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈദികനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ...

news

എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് നടി പാർവതി ...

news

ഗോപാലസേനയ്ക്ക് മുന്നിൽ കീഴടങ്ങില്ല: കയ്യേറ്റക്കാർക്ക് മറുപടിയുമായി ബൽറാം

തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ...

Widgets Magazine