ഭിന്നശേഷിയുള്ള സ്വന്തം മകളെ കൊലപ്പെടുത്തി; യുവതിക്കും കാമുകനും വധശിക്ഷ

മനാമ, വ്യാഴം, 1 ഫെബ്രുവരി 2018 (15:47 IST)

Mother , Boyfriend , Sentenced to death , കൊലപാതകം , മരണം , പീഡനം

സ്വന്തം മകളെ കൊലപ്പെടുത്തിയ മാതാവിനും കാമുകനും വധശിക്ഷ. ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തിയതിനാണ് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചത്. മകളുടെ മരണം സ്വാഭാവികമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നടത്തിയ നീക്കം പൊളിച്ചാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 
 
കുവൈറ്റിലെ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്നും തന്റെ മകള്‍ ഉയരത്തില്‍ നിന്നും വീണുമരിച്ചെന്നു പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഫോണ്‍ ചെയ്തിരുന്നു. ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ, പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. ഇതില്‍ സംശയം തോന്നിയ പൊലീസാണ് ഇരുവരെയും കുടുക്കിയത്.
 
കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. അപ്പോളാണ് കുട്ടിയുടെ കഴുത്തിലും മുഖത്തും നെഞ്ചിലും കയ്യിലുമെല്ലാം ക്ഷതമേറ്റതിന്റെ പാടുകള്‍ കണ്ടത്. ഇതില്‍ സംശയം തോന്നിയ പൊലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും കഥ പുറത്തായത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബഹളം വെച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പീഡനശ്രമത്തെ കുറിച്ച് സനുഷയ്ക്ക് പറയാനുള്ളത്

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

news

‘എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്’; പോസ്റ്റ് വൈറല്‍

പ്രശസ്ത ശില്പിയും ചിത്രകാരനുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ ...

news

ചെങ്ങന്നൂരില്‍ പ്രഹരമേറ്റ് മാണി, ലോട്ടറിയടിച്ചത് കോണ്‍ഗ്രസിന്; നീക്കം സിപിഎമ്മിന് തിരിച്ചടി!

കർഷകരെ ഏറ്റവുംകൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന കെഎം മാണിയുടെ പ്രസ്‌താവന കേരളാ കോണ്‍ഗ്രസ് ...

news

മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

Widgets Magazine