ഇരിങ്ങാലക്കുട|
jibin|
Last Updated:
ബുധന്‍, 31 ജനുവരി 2018 (14:46 IST)
സഹോദരിയെ ശല്യം ചെയ്തയാളെ ചോദ്യം ചെയ്ത സഹോദരനെ യുവാവ് അടിച്ചു കൊന്നു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന് സുജിത്ത് (26) ആണ് കമ്പിവടിക്ക് അടിയേറ്റ് മരിച്ചത്.
സുജിത്തിനെ അക്രമിച്ച ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുന് (32) എന്നയാളെ പൊലീസ് തെരയുകയാണ്. ഓട്ടോ ഡ്രൈവറായ ഇയാള്‍ ഒളിവില്‍ പോയി.
ഇളയച്ഛന്റെ മകളെ പതിവായി ശല്യപ്പെടുത്തുകയും കമന്റടിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് സുജിത് മിഥുനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വൈരാഗ്യവുമുണ്ടായി. ഞായറാഴ്ച വൈകിട്ട് സുജിത്തിനെ മിഥുന് കമ്പിവടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിദേശത്തായിരുന്നു സുജിത്ത് അടുത്തിടെ നാട്ടില്‍ എത്തുകയും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയുമായിരുന്നു.