പാളം മുറിച്ചുകടക്കവെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കാസർകോട്, ബുധന്‍, 31 ജനുവരി 2018 (14:51 IST)

 Train hits , accident , death , police , dies , ട്രാക്ക് , ട്രെയിൻ എഞ്ചിൻ , മഞ്ചേശ്വരം , മരിച്ചു , താമിൽ

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പൊസോട്ട് സത്തിയടുക്കത്തെ പരേതനായ കെടി അബൂബക്കറിന്റെ മക്കളായ ആമിന (50), സഹോദരി ആയിഷ (40) മൂന്ന് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.

കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുകയായിരുന്നു.  ഈ സമയത്ത് മംഗളൂരു ഭാഗത്തുനിന്ന് അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിനിടിച്ചാണ് മൂന്നു പേരും മരിച്ചത്.

ട്രെയിനിന്റെ ശബ്ദത്തിനിടെ എഞ്ചിൻ വരുന്നത് ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഹോദരിയെ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്‌ത യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു

സഹോദരിയെ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്‌ത സഹോദരനെ യുവാവ് അടിച്ചു കൊന്നു. ഇരിങ്ങാലക്കുട ...

news

കോൺഗ്രസിന് ഇപ്പോൾ ഒരു തരത്തിലുള്ള കർഷക വിരുദ്ധ നിലപാടുകളുമില്ല; മാണിയുടെ വിമർശനങ്ങളെ തള്ളി പിജെ ജോസഫ്

കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണി കോൺഗ്രസിനെതിരെ നടത്തിയ ആരോപണങ്ങളെ തള്ളി പാർട്ടി ...

news

780 ദിവസത്തെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു!

ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 780 ദിവസത്തിലധികമായി നടത്തിവരുന്ന ...

news

ശ്രീജീവിന്റെ മരണം; സിബിഐ ശ്രീജിത്തിന്റെ മൊഴിയെടു‌ക്കും

ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഹോദരൻ ശ്രീജിത്ത് ഇന്ന് സിബിഐക്ക് മൊഴി ...

Widgets Magazine