ഭര്‍ത്താവിനെയും മക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

ടെക്‌സാസ്, ബുധന്‍, 10 ജനുവരി 2018 (15:12 IST)

TEXAS , SUICIDES , GUN VIOLENCE , CRIMES AGAINST CHILDREN ,  MASS MURDER , കൊലപാതകം , മരണം , പൊലീസ്

ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ടെക്‌സാസിലെ ഗാല്‍വസ്റ്റണ്‍ ബിച്ച് ഫ്രണ്ട് ഹോട്ടലിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. മൗറീഷോ മൊറാലസ്(39), മൗറീഷൊ ജൂനിയര്‍(10), ഡേവിഡ് (5) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഫ്‌ളോര്‍ഡി മറിയ എന്ന മുപ്പത്തേഴുകാരി സ്വയം ജീവനൊടുക്കിയത്.
 
ഹോട്ടലിലെത്തുന്ന സമയത്ത് കുടുംബാംഗങ്ങള്‍ തമ്മില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മുറിയില്‍ ഏതെങ്കിലും തരത്തിലുള്ള മല്‍പ്പിടുത്തമോ വഴക്കോ നടന്നതായുള്ള സൂചനകളുമില്ല. എന്നാല്‍ അവരുടെ മുറിയില്‍ നിന്നും വെടിയൊച്ച കേട്ടതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 
 
പൊലീസ് എത്തിയപ്പോള്‍ യുവതിയും ഒരു കുട്ടിയും അബോധാവസ്ഥയിലായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനായില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കൊട്ടാരക്കാരയിലെ സ്വകാര്യ ...

news

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ...

news

എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് നടി പാർവതി ...

Widgets Magazine