വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ജീവിക്കണം; അതിനായി യുവതി കണ്ടെത്തിയ മാര്‍ഗം ഇങ്ങനെ !

ജയ്പൂര്‍, ചൊവ്വ, 9 ജനുവരി 2018 (16:33 IST)

murder , police , arrest , killed , deathകൊലപാതകം , പൊലീസ് , കാമുകന്‍ , അറസ്റ്റ്

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയത്.
 
ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്ന മനീഷയുടെ ഭര്‍ത്താവിനെ കഴിഞ്ഞയാഴ്ചയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്ത് വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് മൂന്നുമാസം മുമ്പ് ഇവര്‍ ഡ്രൈവറോടൊപ്പം പോകുകയും ചെയ്തു. 
 
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ കേസെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ കാമുകനും യുവതിക്കുമെതിരെ കേസെടുത്തു. ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യം; രൂക്ഷവിമര്‍ശനവുമായി സി പി ഐ മുഖപത്രം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. മുഖ്യമന്ത്രി ...

news

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് ...

news

ഒളിഞ്ഞുനോട്ടം വി എസിന്റെ വീക്ക്നെസ്സ് ആണ്: വി ടി ബൽറാം

എകെജി വിവാദ പരാമർശത്തിൽ മറുപടി നൽകിയ വി എസ് അച്യുതാനന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി ...

news

നിയമം ഭേദഗതി ചെയ്തു; സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം ...

Widgets Magazine