ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:49 IST)
മോഡലിനെ കൊലപ്പെടുത്തിയ ട്രാവൽബാഗിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരനായ പ്രതി. രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) കൊല്ലപ്പെട്ട സംഭവത്തിലാണ് ഫേസ്‌ബുക്ക് സുഹൃത്ത് കൂടിയായ മുസാമില്‍ സയിദ് അറസ്‌റ്റിലായത്.
തിങ്കളാഴ്ച്ചയാണ് മാനസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെത്തിയ മാനസി ഇന്റര്‍നെറ്റിലൂടെയാണ് സയിദിനെ പരിചയപ്പെട്ടത്. സംഭവദിവസം മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ലാറ്റില്‍ ഇയാള്‍ എത്തി. സംസാരത്തിനിടെ ലൈംഗികബന്ധത്തിന് സയിദ് നിര്‍ദേശിച്ചെങ്കിലും യുവതി സമ്മതിച്ചില്ല.
ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് കസേര കൊണ്ട് മാനസിയുടെ തലയില്‍
അടിച്ചു. ബോധം മറഞ്ഞ യുവതിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാനസിയുടെ അമ്മ വീട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് തോന്നിയ പ്രതി യുവതിയുറ്റെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെ മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിച്ചു. അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ
ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.
പൊലീസ് സ്ഥലത്തെത്തി
മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ
സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പൊലീസ് അയാളെ പിടികൂടിയത്.