ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ഉഭയസമ്മതം പ്രധാനം: താരങ്ങൾക്ക് ക്രിക്കറ്റ് അസോസിയേഷന്റെ മാർഗനിർദേശം

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:09 IST)

താരങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് മാർഗ നിർദേശം ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് ക്രിക്കറ്റ് പ്ലയേഴ്സ് അസോസിയേഷൻ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് അസോസിയേഷന്റെ നടപടി.
 
ജീവിതത്തിൽ എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഇത് വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഉഭയ സമ്മതത്തിന് വലിയ പ്രാധാന്യമുണ്ട് എന്ന് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്ക് നൽകിയ ഹാൻഡ് ബുക്കിൽ പറയുന്നു.
 
ഒരു വ്യക്തിയുമായി ഏതു തരത്തിലുള്ള റിലേഷൻഷിപ്പിന് നിങ്ങൾ താൽ‌പര്യപ്പെടുന്നുണ്ടെങ്കിലും അതിൽ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോഴും സമ്മതം ചോദിക്കണം എന്നാണ് നിയമം എന്നും താരങ്ങൾക്ക് നൽകിയ മർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. കിവീസ് താരങ്ങളെ ലൈംഗിക ആരോപനങ്ങളിൽ നിന്നും അകറ്റി നിർത്താനുള്ള അസോസിയേഷന്റെ ബോധവൽകരണം കൂടിയാണിത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി, സെലക്‍ടര്‍മാരും താരങ്ങളും തമ്മിലുള്ള ആശയ ...

news

ക്യാപ്‌റ്റന്‍ സ്ഥാനം ആര്‍ക്ക് ?; രണ്ടാം ടെസ്‌റ്റില്‍ കോഹ്‌ലിക്ക് ഇടമില്ല - ആ യുവതാരം ടീമിലേക്ക്

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ...

news

ടെസ്‌റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ട രോഹിത് ശ്രേയസ് അയ്യരുടെ കീഴില്‍ കളിക്കും

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത് ശര്‍മ്മ വിജയ് ഹസാരെ ...

news

സര്‍ഫിങ്ങിനിടെ മാത്യു ഹെയ്ഡന് അപകടം; നട്ടെല്ലിനും കഴുത്തിനും തലയ്‌ക്കും പരുക്ക്

സർഫിങ്ങിഗിനിടെ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡന് പരുക്ക്. തലയ്ക്കും ...

Widgets Magazine