ഇന്ത്യന്‍ ക്രിക്കറ്റിലും മീ ടു; ലൈംഗികാരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റിലും മീ ടു; ലൈംഗികാരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്ത്

 sexual harassment , Indian cricket , team india , rahul johri , BCCI , ബിസിസിഐ , രാഹുല്‍ ജോഹ്‌രി , ലൈഗികാരോപണം
മുംബൈ| jibin| Last Updated: ശനി, 13 ഒക്‌ടോബര്‍ 2018 (15:42 IST)
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മീ ടു ആരോപണം ഇന്ത്യന്‍ ക്രിക്കറ്റിലും. സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെയാണ് വനിത മാധ്യമ പ്രവര്‍ത്തക ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജോഹ്‌രി ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് പേരു വെളിപ്പെടുത്താതെയുള്ള മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്.

പെടെസ്ട്രയന്‍ പോയറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോഹ്റിക്കെതിരെ യുവതി ആരോപണമുന്നയിച്ചത്. എഴുത്തുകാരി ഹര്‍നിന്ദ് കൗറിന്റെ ട്വിറ്ററിലൂടെയാണ്
സന്ദേശങ്ങള്‍ പുറത്തുവന്നത്.

ജോലി സംബന്ധമായി സമീപിച്ച തന്നെ ജോഹ്‌രി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പ്രധാന ആരോപണം. ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും യുവതി പുറത്തുവിട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ജോഹ്‌രി തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :