കോണ്ടം ഉപയോഗിച്ചിട്ടുണ്ടോ? സ്വയം‌ഭോഗം ചെയ്യുമോ? - നടിയോട് ചോദ്യങ്ങളുമായി സംവിധായകന്‍, അടിവസ്ത്രങ്ങള്‍ അഴിക്കണമെന്നും നിര്‍ദ്ദേശം !

വെള്ളി, 12 ഒക്‌ടോബര്‍ 2018 (12:48 IST)

Pyaar Ka Punchnama, director, Luv Ranjan, sexual harassment, strip down, underwear, ലവ് രഞ്ജന്‍, സംവിധായകന്‍, നടി, സ്വയം‌ഭോഗം, കോണ്ടം

മീ ടൂ ആരോപണങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമാരംഗം. ദിനം‌പ്രതി പ്രമുഖര്‍ക്കും അല്ലാത്തവര്‍ക്കുമെതിരെ ആരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്തെത്തുകയാണ്. പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ വരെ ആരോപണങ്ങളായി ഉയരുമ്പോള്‍ പല ആരോപണങ്ങളും കേസുകളായും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.
 
ബോളിവുഡ് സംവിധായകന്‍ ലവ് രഞ്ജനെതിരെയാണ് പുതിയ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ലവ് രഞ്ജനെതിരെ ഉയര്‍ന്നിരിക്കുന്നത്.
 
2010ല്‍ ‘പ്യാര്‍ കാ പഞ്ച്നാമാ’ എന്ന സിനിമയുടെ ഓഡിഷനായി ചെന്നപ്പോഴാണ് തനിക്ക് ലവ് രഞ്ജനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറയുന്നു. എട്ടോളം പെണ്‍കുട്ടികള്‍ ഓഡിഷന് എത്തിയിട്ടുണ്ടായിരുന്നു. വളരെ ഇറക്കം കുറഞ്ഞ ഷോര്‍ട്‌സും ഇറുകിപ്പിടിച്ച ടോപ്പുമായിരുന്നു ധരിക്കാന്‍ തന്നത്. അഭിനയിച്ച് കാണിക്കാന്‍ ഒന്നും ആരും നിര്‍ദ്ദേശിച്ചില്ല. ലുക്ക് ടെസ്റ്റ് മാത്രമായിരിക്കുമെന്നാണ് കരുതിയത്.
 
എന്നാല്‍ പിന്നീടാണ് വളരെ മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായത്. ലവ് രഞ്ജനും ക്യാമറാമാനും ഒരു റൂമില്‍ ഇരിക്കുകയും പെണ്‍കുട്ടികളെ ഓരോരുത്തരെയായി അവിടേക്ക് കടത്തിവിടുകയുമായിരുന്നു ചെയ്തത്. 
 
ചിത്രത്തില്‍ ഒരു ചുംബനരംഗമുണ്ടെന്നും ബിക്കിനി വേഷത്തില്‍ അഭിനയിക്കേണ്ടിവരുമെന്നും ലവ് രഞ്ജന്‍ പറഞ്ഞു. അതൊന്നും അത്ര അസ്വാഭാവികമായ കാര്യമല്ലാത്തതിനാല്‍ സമ്മതമറിയിച്ചു. ഉടന്‍ തന്നെ നടിക്ക് ബിക്കിനി നല്‍കി. 
 
അതിന് ശേഷമായിരുന്നു വളരെ മോശപ്പെട്ട അനുഭവമുണ്ടായത്. അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. നടിയുടെ ശരീരം പരിശോധിക്കണമെന്നും ശരീരഭാരം കുറയ്ക്കണമോ എന്ന് ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഈ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്നും ക്യാമറാമാന്‍ പുറത്തുപോകുമെന്നും പറഞ്ഞു.
 
പിന്നീട് അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് തുടര്‍ച്ചയായി ലവ് രഞ്ജനില്‍ നിന്നുണ്ടായത്. കന്യകയാണോ? സ്വയംഭോഗം ചെയ്തിട്ടുണ്ടോ? കോണ്ടം ഉപയോഗിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചെന്നും നടി വെളിപ്പെടുത്തുന്നു. 
 
ഈ അനുഭവമുണ്ടായതിന് ശേഷം നടി വിദേശത്തേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ അനുഭവം തന്‍റെ മനസില്‍ നിന്ന് മായുന്നില്ലെന്നാണ് നടി പറയുന്നത്. 
 
എന്നാല്‍ നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ഏത് രീതിയിലുള്ള നിയമനടപടികളും നേരിടാന്‍ തയ്യാറാണെന്നും സംവിധായനും അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

24 മണിക്കൂര്‍ പ്രദര്‍ശനം, കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 6 കോടി!

ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് കായം‌കുളം കൊച്ചുണ്ണിക്ക് ...

news

‘രണ്ടാമൂഴം ഒരു കള്ളക്കഥ, ദിലീപിനെ കുടുക്കാൻ ശ്രീകുമാർ ഒരുക്കിയ തട്ടിപ്പ്‘- മോഹൻലാലിന് എല്ലാം അറിയാമായിരുന്നോ?

മോഹൻലാൽ ആരാധകരുടെ നെഞ്ച് തകർത്ത വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1000 കോടി ബജറ്റിൽ ...

news

സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ... എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം: ജഗതിയെപ്പറ്റി പി സി ജോര്‍ജ്ജ്

സിനിമാക്കാരനായതിനാല്‍ എവിടെയൊക്കെ മക്കളുണ്ടാകുമെന്ന് ആര്‍ക്കറിയാമെന്ന് ജഗതി ...

news

കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടിയുടെ കര്‍ണന്‍ !

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ ...

Widgets Magazine