കന്യാസ്ത്രീയുടെ പീഡന പരാതി; അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് സോപാധിക ജാമ്യം, കേരളത്തിലേക്ക് കടക്കരുത്

കന്യാസ്ത്രീയുടെ പീഡന പരാതി; അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, കേരളത്തിലേക്ക് കടക്കരുത്

കൊച്ചി| Rijisha M.| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (11:26 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയെത്തുടർന്ന് അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാം തവണ ഹൈക്കോടതി ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് അനുകൂലമായി വിധിവന്നത്.

അതേസമയം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണ്.

കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :