മുട്ട വാങ്ങിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; മധ്യവയസ്കനെ ചവിട്ടിക്കൊന്നു

താനെ, ശനി, 3 ഫെബ്രുവരി 2018 (17:39 IST)

Manohar Gamne , Sudhkar Prabhu , death , kill , police , re 1 , kicked , arrest , hospital , Gamne , egg , മുട്ട , കല്യാണി , മനോഹര്‍ ഗാംനെ , സുധാകര്‍ പ്രഭു , മുട്ട , ചവിട്ടിക്കൊന്നു , ഒരു രൂപ

വാങ്ങിയാപ്പോള്‍ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ മധ്യവയസ്കന്‍ ചവിട്ടേറ്റു മരിച്ചു. താനെ കല്യാണിലാണ് വെള്ളിയാഴ്ച രാത്രി നടുക്കിയ സംഭവമുണ്ടായത്.

54 കാരനായ മനോഹര്‍ ഗാംനെയാണ് കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ചവിട്ടിക്കൊന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് സുധാകറിനെ അറസ്‌റ്റ് ചെയ്‌തു.

വെള്ളിയാഴ്ച രാത്രി മുട്ടവാങ്ങി പണം നല്‍കുമ്പോള്‍ ഒരു രൂ‍പ കുറഞ്ഞതിനെ തുടര്‍ന്ന് ഗാംനെ കടയുടമ അപാമാനിച്ചു. ഇത് ചോദ്യം ചെയ്‌ത ഗാംനെ ഇയാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും നല്‍കിയ മുട്ട പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു.

വീട്ടില്‍ മടങ്ങിയെത്തിയ ഗാംനെ കടയുടമയെ ചോദ്യം ചെയ്യുന്നതിനായി മകനുമായി വീണ്ടും കടയിലെത്തി. തര്‍ക്കം വഴക്കിലേക്ക് നീങ്ങിയതോടെ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ഗാംനെയെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ഞെഞ്ചില്‍ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശശീന്ദ്രനെതിരായ ഹൈക്കോടതിയിലെ ഹർജിക്കു പിന്നിൽ തോമസ് ചാണ്ടി ?; പരാതി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി

ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ടുവട്ടം ...

news

ഞങ്ങള്‍ക്ക് തെറ്റുപറ്റി, ബന്‍‌സാലിയാണ് ശരി; പത്മാവദിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറുന്നു - കർണിസേന

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും ...

news

സിനിമയിൽ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ, അപ്പോൾ ഡബ്ലുസിസി?

മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയ്ക്ക് രൂപം കൊണ്ടു. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ ...

news

ബിനോയിക്കെതിരെ പരാതി ലഭിച്ചു; പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്വത്ത് വിവരം വെളിപ്പെടുത്തണം - യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ...

Widgets Magazine