എട്ട് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; അയല്‍‌വാസി അറസ്റ്റില്‍ - സംഭവം മധ്യപ്രദേശില്‍

ഭോപ്പാല്‍, ബുധന്‍, 6 ഡിസം‌ബര്‍ 2017 (17:18 IST)

എട്ടു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാംത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു സംഭവം. പീഡനം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കളാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. 
 
കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്.
 
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാംത്സംഗം ചെയ്യുന്നവരാരും മനുഷ്യരല്ലെന്നും അവരെല്ലാം വെറും ചെകുത്താന്‍മാരാണെന്നും സമൂഹത്തില്‍ ജീവിക്കാന്‍ പോലുമുള്ള അര്‍ഹത അത്തരം ആളുകള്‍ക്കില്ലെന്നുമാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ബില്‍ പാസാക്കികൊണ്ട് നിയമസഭയില്‍ പറഞ്ഞിരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷെറിന്‍ മാത്യൂസിന്റെ കൊലപാ‍തകം; വളര്‍ത്തമ്മയ്ക്കും വളര്‍ത്തച്ഛനും സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം കോടതി റദ്ദാക്കി

യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ രക്ഷിതാക്കൾക്ക് ...

news

‘ഞാനൊരു മനുഷ്യനാണ് മോദിയെ പോലെയല്ല, തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികം’; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

news

21കാരന് മദ്യം ലഭിക്കില്ല; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം - ഗവര്‍ണറെ സമീപിക്കും

മദ്യ ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ...

Widgets Magazine