ബാലികയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

ഗുഡ്ഗാവ്, ഞായര്‍, 3 ഡിസം‌ബര്‍ 2017 (14:04 IST)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വിവാഹ വേദിയില്‍ നിന്നുമാണ് 19കാരനും മറ്റ് രണ്ട്‌പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടിയെ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്‌പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 
 
ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിക്ക് ശീതള പാനീയത്തില്‍ മയക്കു മരുന്ന് ചേര്‍ത്തു നല്‍കിയ ശേഷം വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് പീഡിപ്പിച്ചതെന്ന് യുവാവ് പൊലീസിനു മൊഴിനല്‍കി.
 
വിവാഹത്തിനിടയ്ക്ക് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണെന്നും പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കണ്ണന്താനം

നവംബര്‍ 30നാണ് ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ...

news

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ലാലൂപ്രസാദ് യാദവ്

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി ...

news

അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരുടെ മുന്നില്‍വെച്ച് യുവാവ് സ്വയംഭോഗം ചെയ്തു - സംഭവം രാജ്യ തലസ്ഥാനത്ത്

അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരെ തടഞ്ഞു നിര്‍ത്തി മുന്നില്‍ നിന്ന് യുവാവ് സ്വയംഭോഗം ...

news

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു; അലങ്കാരമത്സ്യ വില്‍പ്പനയ്ക്കുമേലുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

അലങ്കാരമത്സ്യങ്ങളുടെ വിപണനം, പ്രദര്‍ശനം, വളര്‍ത്തല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ...

Widgets Magazine